ഗ്രേസ് ആന്റണി വിനയ് ഇനി വിനയ് ഫോർട്ടിന്റെ നായിക

കൊച്ചി: നവാഗതനായ അഷ്റഫ് രചനയും സംവിധാനവും നിർവഹിക്കുന്ന സിനിമയിലൂടെ കുന്പളങ്ങി നൈറ്റ്സിൽ തിളങ്ങിയ ഗ്രേസ് ആന്റണി വിനയ് ഫോർട്ടിന്റെ നായികയായി എത്തുന്നു. ഹാപ്പി ഹവേഴ്സ് എന്റർടെയ്ൻമെന്റിസിന്റെ ബാനറിൽ സമീർ താഹിറും ഷൈജു ഖാലിദും ചേർന്ന് നിർമ്മിക്കുന്ന സിനിമയ്ക്ക് ഇതുവരെ പേരിട്ടില്ല. സുഡാനി ഫ്രം നൈജീരിയയാണ് ഈ ബാനറിൽ സമീറും ഷൈജുവും ആദ്യം നിർമ്മിച്ചത്. രണ്ടാമത്തെ സിനിമയിൽ മൂന്നു നായികമാരാണ്. മറ്റുള്ളവരെ നിശ്ചയിട്ടില്ല. ചിത്രീകരണം ഉടൻ ആരംഭിക്കും. ഗ്രേസ് നായികയാവുന്ന രണ്ടാമത്തെ സിനിമയാണിത്. കുന്പളങ്ങി നൈറ്റ്സിൽ സിമി മോൾ എന്ന കഥാപാത്രത്തെയാണ് ഗ്രേസ് അവതരിപ്പിച്ചത്. ഒമർ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡിംഗിലൂടെയാണ് ഗ്രേസ് ആന്റണി സിനിമയിൽ തുടക്കം കുറിച്ചത്.