ജോപ്പനെ തകർക്കാൻ ശ്രമം: പരാതി നൽകാനൊരുങ്ങി ജോണി


കൊച്ചി: തോപ്പില്‍ ജോപ്പന്‍ എന്ന ചിത്രത്തെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നതായി സംവിധായകന്‍ ജോണി ആന്റണി. ചിത്രത്തിന്റെ വിജയം തടയുക എന്ന ലക്ഷ്യമാണ് ഇത്തരം ശ്രമങ്ങള്‍ക്ക് പിന്നിലെന്നും ചിത്രം ഉടന്‍ മിനിസ്ക്രീനില്‍ വരുമെന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചവര്‍ക്കെതിരേ പരാതി നല്‍കുമെന്നും ജോണി ആന്റണി വ്യക്തമാക്കി.
നിര്‍മാതാവ് നൗഷാദ് ആലത്തൂര്‍ ഈ വിഷയത്തില്‍ സൈബര്‍ സെല്ലിനെ സമീപിക്കും. സ്വന്തം നിലയിലും ഇക്കാര്യം അന്വേഷിക്കും. ചിത്രത്തിന്റെ വിജയം തടയുക എന്ന ലക്ഷ്യമാണ് ഇത്തരം ശ്രമങ്ങള്‍ക്ക് പിന്നിലെന്നും ജോണി ആന്റണി ആരോപിച്ചു. മോഹന്‍ലാലിന്റെ വൈശാഖ് ചിത്രം പുലിമുരുകന്റെ അതേ ദിവസം തീയേറ്ററുകളിലെത്തിയത് തോപ്പില്‍ ജോപ്പനെ ബാധിച്ചിട്ടില്ലെന്നും ജോണി ആന്റണി പറഞ്ഞു.

തോപ്പില്‍ ജോപ്പന്‍ ഉടന്‍ ടെലിവിഷനിലെത്തുമെന്ന് കാണിച്ച്‌ ഫേസ്ബുക്കിലെ സിനിമാഗ്രൂപ്പുകളില്‍ ഞായറാഴ്ചയാണ് ഫോട്ടോഷോപ്പില്‍ തയ്യാറാക്കിയ ഒരു ഇമേജ് പ്രചരിച്ചത്. സൂര്യ ടിവിയില്‍ വരുന്ന അറിയിപ്പ് പരസ്യത്തിന്റെ സ്ക്രീന്‍ഷോട്ട് എന്ന നിലയിലായിരുന്നു ചിത്രം. ഈ ഇമേജ് ഫേസ്ബുക്കിലും വാട്ട്സ്‌ആപിലും പ്രചരിച്ചു. തീയേറ്ററിലേക്ക് ഏറ്റവും കാണികള്‍ എത്തുന്ന ഞായറാഴ്ച തന്നെ ഇത്തരത്തില്‍ പ്രചാരണം നടന്നത് അണിയറക്കാരെ വിഷമിപ്പിച്ചിരുന്നു.
ഒക്ടോബര്‍ ഏഴിന് പുലിമുരുകനൊപ്പം തീയേറ്ററുകളിലെത്തിയ തോപ്പില്‍ ജോപ്പന്‍ ഏഴ് ദിവസംകൊണ്ട് 10 കോടിയോളം നേടിയിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed