തള്ളേ ലവൻ വീണ്!!



മമ്മൂട്ടി നായകനായി എത്തിയ ചിത്രം 'ചട്ടമ്പിനാടി'െന്‍റ ലൊക്കേഷനിൽ സുരാജിന് പറ്റിയ ഒരപകടത്തിന്റെ കഥ വിവരിക്കുകകയാണ് നടന്‍ മോഹൻ ജോസ്. തന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് നടൻ അപകടം വിവരിക്കുന്നത്

ചട്ടമ്പിനാടി'െന്‍റ ക്ലൈമാക്സില്‍ ഭാരംനിറച്ച ഒരു കൈവണ്ടി വലിച്ചുകൊണ്ട് സുരാജ് വെഞ്ഞറമ്മൂട് മുന്നിലുംവണ്ടിയുടെ പിന്നില്‍നിന്ന് തള്ളി സഹായിച്ചു കൊണ്ട് ഞാനും ഒരു കയറ്റം കയറി പൊയ്ക്കൊണ്ടിരിക്കുന്ന നേരത്ത് എതിര്‍ദിശയില്‍ നിന്ന് ജീപ്പില്‍ വരുന്ന മമ്മൂട്ടിയും കൂട്ടരും സ്പീഡില്‍ ഞങ്ങളെ പാസ്സ് ചെയ്യുമ്പോള്‍ കൈ ഉയര്‍ത്തി 'ഹായ്' പറയുകയും ഞാന്‍ കൈവണ്ടിയില്‍ നിന്ന് പിടി വിട്ട് കൈ ഉയര്‍ത്തി കാണിക്കുകയും തുടര്‍ന്ന് സുരാജ് വെഞ്ഞാറമ്മൂടിെന്‍റ ബാലന്‍സ് തെറ്റി കൈവണ്ടി സുരാജിനെയും വലിച്ചുകൊണ്ട് പിന്നിലേക്ക് കയറ്റമിറങ്ങി ഉരുണ്ടു പോകുന്നതുമാണ് പ്രേക്ഷകര്‍ കാണുന്നത്.

റിഹേര്‍സല്‍ ഓകെയായി. എന്നാല്‍ ടേക്കില്‍ യഥാര്‍ത്ഥമായും സുരാജിെന്‍റ ബാലന്‍സ് തെറ്റുകയും കൈവണ്ടി നിയന്ത്രണം വിട്ട് സുരാജിനെയും വലിച്ചുകൊണ്ട് കയറ്റമിറങ്ങി അതിവേഗത്തില്‍ പിന്നിലേക്ക് ഉരുണ്ടുപോയി ഒന്നരയാള്‍ താഴ്ചയുള്ള മുള്‍ച്ചെടികള്‍ തിങ്ങിനിറഞ്ഞ ഒരു പടുകുഴിയിലേക്കു വലിയ ശബ്ദത്തോടെ മറിഞ്ഞുവീഴുകയും ചെയ്തു. പരിഭ്രാന്തരായ യൂണിറ്റ് അംഗങ്ങള്‍ പാഞ്ഞുചെന്ന് കുഴിയിലേക്കു ചാടിയിറങ്ങി സുരാജിനെ താങ്ങിയെടുത്തു മുകളില്‍ കൊണ്ടുവന്നു. പിന്നീട് സുരാജിെന്‍റ സര്‍വ്വാംഗം തുളച്ചുകയറിയ അരയിഞ്ചു നീളമുള്ള മുള്ളുകള്‍ ഓരോന്നായി വളരെ സമയമെടുത്ത് വലിച്ചൂരി. വേദനയാല്‍ സുരാജ് പുളഞ്ഞുപോയി.

 

You might also like

Most Viewed