അടൂർ പ്രകാശിനെതിരായ അഴിമതിക്കേസ് എഴുതിത്തള്ളണമെന്ന ശുപാർശ തള്ളി

തിരുവനന്തപുരം: മന്ത്രി അടൂർ പ്രകാശിനെതിരായ അഴിമതിക്കേസ് എഴുതിത്തള്ളണമെന്ന കോഴിക്കോട് വിജിലൻസിെൻറ ശിപാർശ വിജിലൻസ് ഡയറക്ടർ ശങ്കർ റെഡ്ഡി തള്ളി. കോടതിയിൽ സമർപ്പിച്ച കുറ്റപത്രം റദ്ദാക്കി മന്ത്രിയേയും കൂട്ടരേയും പ്രതിപട്ടികയിൽനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കോഴിക്കോട് വിജിലൻസിെൻറ റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് സമർപ്പിച്ചിരുന്നു. ഇതിന്മേൽ നിയമോപദേശം തേടിയ ഡയറക്ടർ വിജിലിൻസിെൻറ ശിപാർശ തള്ളി വിചാരണ തുടരാൻ ഉത്തരവിടുകയായിരുന്നു.
കോഴിക്കോട് ഒാമശ്ശേരിയിൽ റേഷൻഡിപ്പോ അനുവദിക്കാൻ 25 ലക്ഷം രൂപ ആവശ്യപ്പെെട്ടന്നാണ് കേസ്. 2004 മുതൽ 2006 വരെ അടൂർ പ്രകാശ് ഭക്ഷ്യമന്ത്രിയായിരുന്നു കാലത്താണ് സംഭവം. കോൺഗ്രസ് നേതാവായ എൻ.കെ.അബ്ദുറഹിമാൻ, പി.സി.സചിത്രൻ എന്നിവരായിരുന്നു പരാതിക്കാർ.