ആപ്പിളും ഓപ്പൺ എഐയും കൈകോർത്തു; വരുന്നത് ‘ഐഫോൺ ഓഫ് എഐ

ആപ്പിളും ഓപ്പൺ എഐയും കൈകോർത്ത് ഒരു എഐ ഐഫോൺ നിർമ്മിക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. മുൻ ആപ്പിൾ ഡിസൈനർ ജോണി ഐവും ഓപ്പൺ എഐയും ജാപ്പനീസ് ഭീമൻ സോഫ്റ്റ്ബാങ്കും ഇതിനായുള്ള ചർച്ചകൾ ഇതിനോടകം തന്നെ ആരംഭിച്ചുകഴിഞ്ഞതായാണ് റിപ്പോർട്ടുകൾ. ‘ഐഫോൺ ഓഫ് എഐ’ എന്ന പേരിൽ ആയിരിക്കും ഈ ഫോൺ പുറത്തിറങ്ങുകയെന്ന് ഫൈനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
എഐ യുഗത്തിന്റെ വളർച്ചയെ മുന്നിൽ കണ്ടുകൊണ്ടാണ് എഐ ഐഫോണിന് രൂപം നൽകാൻ ഒരുങ്ങുന്നത്. ഐവ്, ഓപ്പൺഎഐ മേധാവി സാം ആൾട്ട്മാൻ, സോഫ്റ്റ്ബാങ്കിന്റെ മസയോഷി സൺ എന്നിവരാണ് ഈ പദ്ധതിക്കായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയത്. പദ്ധതിയ്ക്കായി 1 ബില്ല്യൻ ഡോളർ മാറ്റിവച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ട്.
ആപ്പിൾ സ്വന്തമായി എഐ നിർമ്മിക്കാൻ ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും കാര്യമായ പുരോഗതി ഒന്നും ഉണ്ടാകുന്നില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തുടർന്നാണ് ഓപ്പൺ എഐയുമായുള്ള പങ്കാളിത്തം ആപ്പിൾ തേടുന്നത്.
CDCDVDFSDFS
CDCDVDFSDFS