മുകേഷ് അംബാനിയുടെ വസതിക്ക് സമീപം സഫോടക വസ്തുക്കൾ; ഒപ്പം ഭീഷണി കത്തും


മുംബൈ: റിലയൻസ് ഇൻഡ്രസ്ട്രീസ് മേധാവി മുകേഷ് അംബാനിയുടെ മുബൈയിലെവസതിക്ക് സമീപം സഫോടക വസ്തുക്കളുമായി കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കൂട്ടി യോജിപ്പിക്കാത്ത നിലയിലുള്ള ജലാറ്റിന് സ്റ്റിക്കുകളാണ് കണ്ടെത്തിയത്.

പുലർച്ചെ ഒരു മണിക്കാണ് വാഹനം അംബാനിയുടെ വീടിന് സമീപം പാർക്കുചെയ്തത്. മണിക്കൂറുകൾ പിന്നിട്ടിട്ടും വാഹനം സ്ഥലത്ത് നിന്ന് മാറ്റാതിരുന്നതോടെ സുരക്ഷാ ഉദ്യോഗസ്ഥർ പോലീസിൽ വിവരം അറിയിച്ചു. ബോംബ് സക്വാഡ് സ്ഥലത്തെത്തി പരിശോധിച്ചപ്പോൾ കൂട്ടിയോജിപ്പിക്കാത്ത നിലയിലുള്ള 20 ജലാറ്റിന് സ്റ്റിക്കുകൾ കണ്ടെത്തി. 125 ഗ്രാം ആണ് ഒരോന്നിന്റെയും തൂക്കം. 

ഇപ്രാവശ്യം ഇവ കൂട്ടി യോജിപ്പിക്കാനായില്ല, അടുത്ത തവണ ചെയ്തിരിക്കും എന്ന് മുകേഷ് അംബാനിയെയും ഭാര്യ നിത അംബാനിയെയും അഭിസംബോധന ചെയ്തുകൊണ്ട് എഴുതിയ കുറിപ്പും കാറിൽ നിന്ന് കണ്ടത്തി.

കണ്ടെത്തിയ ജലാറ്റിന് സ്റ്റിക്കുകൾ കെട്ടിടങ്ങൾ പൊളിക്കാനായി ഉപയോഗിക്കുന്നവയാണെന്ന് പോലീസ് പറയുന്നു.വാഹനത്തിനുള്ളിൽ നിന്ന് കൂടുതൽ നന്പർ പ്ലേറ്റുകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്.മുംബൈയിലെ വികറോലിയിൽ നിന്നും കുറച്ച് നാൾ മുന്പ് മോഷ്ടിക്കപ്പെട്ട കാർ ആണ് ഇതെന്ന് പോലീസ് തിരിച്ചറിഞ്ഞു. വാഹനം ഉപേക്ഷിച്ചയാളെ കണ്ടെത്താനായി പോലീസ് സമീപത്തുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. പുലർച്ചെ ഒരുമണിക്കാണ് വാഹനം ഉപേക്ഷിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായതായി പോലീസ് പറഞ്ഞു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed