ജപ്പാനിൽ ആപ്പിൾ റീട്ടെയിൽ സ്റ്റോറുകൾ പുനരാരംഭിക്കുന്നു

ടോക്കിയോ: ജപ്പാനിൽ രാജ്യവ്യാപകമായി അടിയന്തരാവസ്ഥ പിൻവലിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് ആപ്പിൾ റീട്ടെയിൽ സ്റ്റോറുകൾ വീണ്ടും തുറക്കാൻ ഒരുങ്ങുന്നു.കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ആപ്പിൾ രാജ്യത്തെ 10 റീട്ടെയിൽ സ്റ്റോറുകളും മാസങ്ങളോളം അടച്ചിരുന്നു.
ഫുകുവോക, നാഗോയ സാകെ എന്നിവിടങ്ങളിൽ ഐഫോൺ സ്റ്റോറുകൾ ബുധനാഴ്ച വീണ്ടും തുറക്കും. രാജ്യത്തെ മറ്റ് എട്ട് റീട്ടെയിൽ സ്റ്റോറുകൾ തുറക്കുന്ന തീയതി കന്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. സ്റ്റോറുകൾ തുറക്കുന്നതുമായി മുന്നോട്ട് പോവുകയാണ് എന്നും സുരക്ഷിതമായി സേവനങ്ങൾ തിരികെയെത്തിക്കാൻ കഴിയുമെന്ന ഉറപ്പുണ്ടെന്നും ആപ്പിൾ പറഞ്ഞു.