'നോർട്ടൺ' ഇനി ടിവിഎസ്സിന് സ്വന്തം

ബ്രിട്ടനിലെ ഏറ്റവും മികച്ച സ്പോർട്ടിംഗ് മോട്ടോർ സൈക്കിൾ ബ്രാൻഡായ 'നോർട്ടൺ' സ്വന്തമാക്കി ടിവിഎസ്. വെള്ളിയാഴ്ചയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം ടിവിഎസ് നടത്തിയത്. 16 മില്യൺ പൗണ്ടിനാണ് നോർട്ടൺ ടിവിഎസ് വാങ്ങിയത്. ഒരു മോട്ടോർ സൈക്കിൾ നിർമ്മാതാവിന്റെ ഏറ്റവും വലിയ ഏറ്റെടുക്കലുകളിൽ ഒന്നാണ് ഇപ്പോൾ നടന്നതെന്നും, ഇത് ടിവിഎസിന്റെയും ആഗോള ഇരുചക്രവാഹന വിപണിയിൽ അതിവേഗം വർദ്ധിച്ചുവരുന്ന ഇന്ത്യയുടെ പ്രാധാന്യത്തെയും പ്രതിഫലിപ്പിക്കുന്നുവെന്നും ടിവിഎസ് പറഞ്ഞു.
1898 ൽ ബർമിംഗ്ഹാമിൽ ജെയിംസ് ലാൻസ്‌ഡൗൺ നോർട്ടൺ സ്ഥാപിച്ച നോർട്ടൺ മോട്ടോർസൈക്കിൾ എക്കാലത്തെയും ജനപ്രിയ ബ്രിട്ടീഷ് മോട്ടോർസൈക്കിൾ ബ്രാൻഡുകളിൽ ഒന്നാണ്.