വമ്പൻ സ്‌പീഡ്: കൊവിഡ് കാലത്ത് ജിയോയെ മറികടന്ന് വോഡഫോണും ഐഡിയയും

ന്യൂഡൽഹി: ഡൗൺലോഡ് വേഗത, അപ്‌ലോഡ് വേഗത, വീഡിയോ അനുഭവം തുടങ്ങിയവയിൽ ഏറ്റവും മികച്ച പ്രകടനത്തിന് വോഡഫോൺ ഐഡിയ അർഹമായി. 91 ശതമാനം ജില്ലകളിലും സംയോജനം പൂർത്തിയായതോടെ വോഡഫോൺ ഐഡിയയുടെ ടർബോനെറ്റ് 4ജി രാജ്യത്തെ പ്രമുഖ വിപണികളിലെല്ലാം വൻ തോതിലുള്ള മെച്ചപ്പെടുത്തലാണു കാഴ്ച വയ്ക്കുന്നത്. മെട്രോകൾ അടക്കം 29 നഗരങ്ങളിൽ ഏറ്റവും ഉയർന്ന അപ്‌ലോഡ് വേഗതയാണ് വോഡഫോൺ ഐഡിയയ്ക്കുള്ളത്. വീഡിയോ അനുഭവത്തിന്റെ കാര്യത്തിൽ 24 നഗരങ്ങളിൽ ഏറ്റവും ഉയർന്ന സ്ഥാനത്തും 16 നഗരങ്ങളിൽ രണ്ടാം സ്ഥാനത്തുമാണ്. 4ജി വോയ്സ്ആപ്പിൽ ഒന്നാം സ്ഥാനത്തും വോഡഫോൺ ഐഡിയയാണ്. ഡൗൺലോഡ് വേഗതയുടെ കാര്യത്തിൽ 32 നഗരങ്ങളിൽ ഒന്നാം സ്ഥാനത്താണ്. ഡെൽഹി, മുംബയ്, ചെന്നൈ, ചണ്ഡിഗഡ്, അഹമ്മദാബാദ് തുടങ്ങിയ നഗരങ്ങൾ ഇതിൽപ്പെടുന്നു. മറ്റു 12 നഗരങ്ങളിൽ രണ്ടാം സ്ഥാനവുമുണ്ട്. കൊവിഡിൻെറ പശ്ചാത്തലത്തിലും ഉപഭോക്താക്കൾക്കു മികച്ച സേവനമാണ് വോഡഫോൺ ഐഡിയ നൽകുന്നത്.