മേഘാലയയിൽ സ്‌ഫോടനം: രണ്ടുപേര്‍ കൊല്ലപ്പെട്ടു

ഷില്ലോങ്: മേഘാലയയിലെ ഈസ്റ്റ് ഗാരോ കുന്നിലെ വില്ല്യം നഗര്‍ മാര്‍ക്കറ്റിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്കേറ്റാതായാണ് വിവരം. പരിക്കേറ്റവരെയെല്ലാം പ്രദേശത്തെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.മാര്‍ക്കറ്റില്‍ സ്ഥാപിച്ച ഗ്രനേഡ് പൊട്ടിത്തെറിച്ചാണ് രണ്ടുപേര്‍ മരിച്ചതെന്ന് പൊലിസ് അറിയിച്ചു. തിരക്കേറിയ മാര്‍ക്കറ്റിലെ വൈന്‍ ഷോപ്പിനടുത്താണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിനു പിന്നില്‍ ഗാരോ നാഷണല്‍ ലിബറേഷന്‍ ആര്‍മിയാണെന്ന് പൊലിസ് സംശയിക്കുന്നുണ്ട്.സ്‌ഫോടനം നടന്ന സ്ഥലത്ത് ഫോറന്‍സിക് വിഭാഗവും പ്രത്യേക അന്വേഷണ സംഘവും എത്തിയിട്ടുണ്ട്. ആരും തന്നെ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.