എംപി അബ്ദു റഹീമിന്റെ ജയിൽ മോചനത്തിനായുള്ള ധനസമാഹരണത്തിൽ കെഎംസിസി ബഹ്റൈനും പങ്കാളിയായി

സൗദി അറേബ്യയിൽ വധശിക്ഷയക്ക് വിധിക്കപ്പെട്ട എംപി അബ്ദു റഹീമിന്റെ ജയിൽ മോചനത്തിനായുള്ള ധനസമാഹരണത്തിൽ കെഎംസിസി ബഹ്റൈനും പങ്കാളിയായി. 24 മണിക്കൂർ നേരം കൊണ്ട് പതിനെട്ട് ലക്ഷം രൂപയാണ് ബഹ്റൈനിൽ നിന്ന് മാത്രമായി ഇവർ സമാഹരിച്ച് നൽകിയത്.
പിരിച്ചെടുത്ത തുക യഥാസമയം തന്നെ ഉത്തരവാദപ്പെട്ടവർക്ക് അയച്ചുനൽകിയെന്നും, ഈ ഉദ്യമത്തിൽ പങ്കാളിയാകാൻ സാധിച്ചതിൽ ബഹ്റൈൻ കെഎംസിസിക്ക് അഭിമാനുമുണ്ടെന്നും കെഎംസിസി പ്രസിഡന്റ് ഹബീബ് റഹ്മാന്നും ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കലും അറിയിച്ചു.
ോേ്ിേി