ഈഗ്ൾസ് ഫുട്ബാൾ ക്ലബിന്റെ പുതിയ ജഴ്‌സിയുടെ പ്രകാശനം നടന്നു


ഈഗ്ൾസ് ഫുട്ബാൾ ക്ലബിന്റെ പുതിയ ജഴ്‌സിയുടെ  പ്രകാശനം നടന്നു. ഈഗ്ൾസ് ഫുട്ബാൾ ക്ലബ്, ഷിഫാ അൽ ജസീറ ഹോസ്പിറ്റലിന്റെ ജഴ്സിയാണ് അണിയുന്നത്. ഷിഫാ  അൽജസീറ മനാമയിൽ നടന്ന പരിപാടിയിൽ  ഷിഫാ അൽ ജസീറ ഡയറക്ടർ ഷബീർ അലി, മാർക്കറ്റിങ് മാനേജർ മൂസ അഹ്മദ്, സഖീർ ഹുസൈൻ, സാഹിർ തുടങ്ങിയവരിൽനിന്ന് മാനേജർ  അബ്ദുൽ സലാമും ക്യാപ്റ്റൻ ജെസ്റ്റോ ഡേവിഡും കൂടി ജഴ്സി  ഏറ്റുവാങ്ങി. 

ഷിഫാ  മാർക്കറ്റിങ് ടീമിലെ ലാൽ, സുൽഫിക്കർ, ഷെഹ്‌ഫഡ്, ഷാജി മൻസൂർ തുടങ്ങിയവരും ടീം കോച്ചുമാരുമായ  അരുൺ, സനു (സങ്കബ്), ടീം ഭാരവാഹികളായ  സിബി അർഷാദ്, റെജിൻ, പോൾസൺ തുടങ്ങിയവർ പങ്കെടുത്തു. പരിപാടിയുമായി സഹകരിച്ച  എല്ലാവർക്കും ഈഗ്ൾസ് ടീം കോഓഡിനേറ്റർ ശ്രീജിത്ത് നന്ദി രേഖപ്പെടുത്തി.

article-image

sertrt

You might also like

  • Straight Forward

Most Viewed