ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ ചിത്രകലാ മത്സരം സംഘടിപ്പിച്ചു

എടപ്പാൾ, തവനൂർ, വട്ടംകുളം, കാലടി നിവാസികളുടെ കൂട്ടായ്മയായ ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ബഹ്‌റൈൻ ദേശീയദിനത്തോടനുബന്ധിച്ചു നടത്തിയ ഇടപാളയം പെയിന്റിംഗ് കോമ്പറ്റീഷൻ സീസൺ 4 കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സീനിയർ വിഭാഗത്തിൽ രാജേഷ് കുമാർ പുരിപാണ്ഡെ (ഇന്ത്യൻ സ്കൂൾ), ജൂനിയർ വിഭാഗത്തിൽ ദിയ ഷെറിൻ (ഇന്ത്യൻ സ്കൂൾ), സബ് ജൂനിയർ വിഭാഗത്തിൽ റൂഫുന ആന്റോ ജോൺ ബ്രിട്ടോ (ഏഷ്യൻ സ്കൂൾ ) എന്നിവർ ഒന്നാം സ്ഥാനം നേടി. അഷിത ജയകുമാർ (ഇന്ത്യൻ സ്കൂൾ ) , ശ്രീ ഭവാനി വിവേക് (ഇന്ത്യൻ സ്കൂൾ ) എന്നിവർ സീനിയർ വിഭാഗം രണ്ടും മൂന്നും സ്ഥാനങ്ങളും , ദേവനാ പ്രവീൺ (ഏഷ്യൻ സ്കൂൾ ) , ദിയ അന്ന സനു (ന്യൂ ഇന്ത്യൻ സ്കൂൾ )ജൂനിയർ വിഭാഗം രണ്ടും മൂന്നും സ്ഥാനങ്ങളും . ശ്രീ ഹരി സന്തോഷ് (ഇന്ത്യൻ സ്കൂൾ ) ,അനായ് കൃഷ്ണ (ഇന്ത്യൻ സ്കൂൾ ) എന്നിവർ സബ് ജൂനിയർ രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി.
ചിത്രാകലാ അദ്ധ്യാപകരായ ദീപക് എ പി , ജീന നിയാസ് , നിജു ജോയ് എന്നിവർ അടങ്ങിയ പാനൽ ആണ് വിജയികളെ പ്രഖ്യാപിച്ചത്. അൽജസിറ ഗ്രൂപ്പ് ബഹ്‌റൈൻ സെയിൽസ് ഹെഡ് ശ്രീധരൻ കെ , വിജയികൾക്കുള്ള സമ്മാനവിതരണം നടത്തി. ബഹ്‌റൈൻ ബെൻഡ് ബാൻഡ് ടീം അവതരിപ്പിച്ച സംഗീതവിരുന്നും ,കുട്ടികളുടെ സിനിമാറ്റിക് ഡാൻസ് പ്രോഗ്രാമുകളും ദേശിയ ദിനാഘോഷത്തിന്റെ ഭാഗമായി അരങ്ങേറി. രാഹുൽ ദേവദാസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ രക്ഷാധികാരികളായ ,ശ്രീ പാർവ്വതി ദേവദാസ് , രാജേഷ് നമ്പ്യാർ തുടങ്ങിയവർ ആശംസകൾ നേർന്നു. സെക്രട്ടറി ഫൈസൽ മാണൂർ നന്ദി രേഖപ്പെടുത്തി.
a