ബഹ്റൈനിലെ വൈദ്യുതി വെള്ളം നിരക്ക്; കുടിശിക 200 മില്യൺ ദിനാറിനോട് അടുക്കുന്നതായി മന്ത്രി

മനാമ
രാജ്യത്ത് വെള്ളം വൈദ്യുതി ചാർജ്ജ് അടക്കാതെ നിരവധിയാളുകൾ ഉണ്ടെന്ന് ബഹ്റൈൻ ഇലക്ട്രിസിറ്റി ആന്റ് വാട്ടർ അഫെയേർസ് മന്ത്രി വെയിൽ അൽ മുബാറഖ് വ്യക്തമാക്കി. കഴിഞ്ഞ ഒക്ടോബർ മാസം വരെ 198.37 മില്യൺ ദിനാറാണ് ഈ ഇനത്തിൽ കുടിശികയായി വന്നിട്ടുള്ളത്. പാർലിമെന്റിൽ എംപി ഗാസി അൽ റഹ്മയുടെ ചോദ്യത്തിന് ഉത്തരം നൽകവെയാണ് മന്ത്രി ഈ കാര്യം അറിയിച്ചത്. കുടിശിക വരുത്തന്നവർക്കെതിരെ നിരന്തരം മുന്നറിയിപ്പ് സന്ദേശങ്ങൾ അയച്ചിട്ടും ഫലം ലഭിക്കാതെ വരുമ്പോഴാണ് കണക്ഷനുകൾ റദ്ദ് ചെയ്യാനുള്ള തീരുമാനമെടുക്കുന്നതെന്നും, ഒടുവിൽ 21 ദിവസത്തെ നോട്ടീസ് പിരിയഡ് കഴിഞ്ഞതിന് ശേഷമാണ് നടപടികൾ സ്വീകരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. കോവിഡ് വ്യാപനം തുടങ്ങിയ നേരത്ത് മൂന്ന് മാസത്തോളം വൈദ്യുതി വെള്ളം ചാർജ്ജ് പൂർണമായും ഒഴിവാക്കിയ രാജ്യം കൂടിയാണ് ബഹ്റൈൻ.
kk