വിസാ കാലാവധി തീരുന്നവർക്ക് മുൻഗണന വേണമെന്ന് കെ.ടി സലീം
മനാമ: നാട്ടിൽ നിന്നും ബഹ്റൈനിലേക്ക് ജോലി ആവശ്യാർഥം വരുന്നവരിൽ വിസാകാലാവധി കഴിയാൻ ആയവർക്ക് മുൻഗണന ലഭിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ പ്രത്യേക താൽപ്പര്യം എടുക്കണമെന്നും, കുതിച്ചുയരുന്ന വിമാനക്കൂലി നിയന്ത്രിക്കാൻ നടപടിയെടുക്കണമെന്നും ബഹ്റൈൻ കേരളീയ സമാജം
ചാരിറ്റി നോർക്ക കമ്മിറ്റി ജനറൽ കൺവീനർ കെ.ടി. സലിം ആവശ്യപ്പെട്ടു.
കേരള സമാജം ഫ്ലൈറ്റുകൾ നിർത്തിയതിന് ശേഷവും ടിക്കറ്റുകൾ കിട്ടാനില്ലാത്ത സ്ഥിതി ആണ് ഇപ്പോൾ എന്നും അദ്ദേഹം പ്രസ്താവനയിൽ ചൂണ്ടികാട്ടി.
