കൊല്ലം പ്രവാസി അസോസിയേഷൻ ഡിസ്ട്രിക്ട് മീറ്റ് സംഘടിപ്പിച്ചു


മനാമ: ബഹ്‌റൈനിലെ കൊല്ലം പ്രവാസി കൂട്ടായ്മ കഴിഞ്ഞ ഒരു മാസമായി നടത്തി വന്ന ഏരിയ കമ്മിറ്റി രൂപീകരണങ്ങളിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളും, നിലവിലെ സെൻട്രൽ കമ്മിറ്റി അംഗങ്ങളും, വനിതാ വിഭാഗം സെക്രട്ടേറിയറ്റ് അംഗങ്ങളും, അഡ്വൈസറി ബോർഡ് അംഗങ്ങളും ഉൾപ്പെട്ട ആദ്യ ഡിസ്ട്രിക്ട് മീറ്റ് ബഹ്‌റൈൻ കാൾട്ടൻ ഹോട്ടലിൽ വച്ചു നടന്നു. പ്രതിനിധി സമ്മേളനം,സംഘടനാ സമ്മേളനം, ക്ഷേമ ചാരിറ്റി ബോധവൽ‍കരണ സമ്മേളനം എന്നീ മൂന്നു ഭാഗങ്ങളായി നടന്ന പരിപാടിയിൽ ബഹ്‌റിനിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു.

article-image

സംഘടനയുടെ പേര് കൊല്ലം പ്രവാസി കമ്മ്യൂണിറ്റി നിന്നും കൊല്ലം പ്രവാസി അസോസിയേഷൻ, ബഹ്‌റൈൻ എന്ന് മാറ്റിക്കൊണ്ടുള്ള പ്രമേയം ഐക്യകണ്ടേനേ സമ്മേളനത്തിൽ പാസ്സാക്കി. കൺവീനർ ശ്രീ. നിസാർ കൊല്ലം അദ്ധ്യക്ഷതയിൽ ആരംഭിച്ച പ്രതിനിധി സമ്മേളനം ഇന്ത്യൻ സ്കൂൾ ചെയർമാൻ ശ്രീ. പ്രിൻസ് നടരാജൻ ഉദ്്‌ഘാടനം ചെയ്തു.

article-image

ലോക കേരളാ സഭ അംഗം ശ്രീ. ബിജു മലയിൽ, സാമൂഹ്യ പ്രവർത്തകരായ ശ്രീ. സിറാജ് കൊട്ടാരക്കര, ബിനോജ് മാത്യു എന്നിവർ ആശംസകൾ അറിയിച്ചു. ജനറൽ സെക്രട്ടറി ശ്രീ. ജഗത് കൃഷ്ണകുമാർ സ്വാഗതവും ജോ. കൺവീനർ വിനു ക്രിസ്ടി നന്ദിയും അറിയിച്ചു. പിന്നീട് കൺവീനർ ശ്രീ. നിസാർ കൊല്ലം ഉദ്്‌ഘാടനം ചെയ്ത സംഘടനാ സമ്മേളനത്തിനു ട്രെഷറർ ശ്രീ. രാജ് കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീ. ജഗത് കൃഷ്ണകുമാർ സംഘടനയുടെ ഭരണഘടനാ അവതരണവും, ജോ. കൺവീനർ വിനു ക്രിസ്ടി സംഘടനാ വിഷയാവതരണവും നടത്തി. യോഗത്തിനു ജോ. സെക്രട്ടറി കിഷോർ കുമാർ സ്വാഗതവും, ശ്രീ. സന്തോഷ് കുമാർ നന്ദിയും രേഖപ്പെടുത്തി. ഓരോ ഏരിയ കമ്മിറ്റികൾക്കുമുള്ള ചുമതല ഏരിയ കോ−ഓർഡിനേറ്റർമാർ അതാതു ഏരിയ ഭാരവാഹികൾക്ക് കൈമാറുന്ന ചടങ്ങും നടന്നു. 

വനിതാ വിഭാഗം പ്രസിഡണ്ട് ശ്രീമതി. ബിസ്മി രാജ് അദ്ധ്യക്ഷത വഹിച്ച മൂന്നാമത്തെ ഭാഗമായ ക്ഷേമ, ചാരിറ്റി ബോധവൽ‍കരണ സമ്മേളനം ബഹ്‌റൈനിലെ സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകനായ ശ്രീ. ഫ്രാൻസിസ് കൈതാരത്ത് ഉദ്്‌ഘാടനം ചെയ്തു. ഐ.സി.ആർ.എഫ്. ചെയർമാൻ ശ്രീ. അരുൾ ദാസ് മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് നോർക്ക സെൽ കൺവീനറും, സാമൂഹ്യ പ്രവർത്തകനുമായ ശ്രീ. കെ.ടി സലിം പ്രതിനിധികൾക്കായി ഇന്ത്യൻ എംബസ്സി, ലേബർ ലോ, ഐ.സി.ആർ. എഫ്,നോർക്ക, ക്ഷേമനിധി, ഡെത്ത് തുടങ്ങിയ വിഷയങ്ങളിൽ ബോധവൽകരണം നടത്തുകയും പ്രതിനിധികളുടെ സംശയങ്ങൾക്ക് മറുപടി നൽകുമായും ചെയ്തു. ശ്രീ. നവാസ് കുണ്ടറ സ്വാഗതവും ശ്രീ. ബിനു കുണ്ടറ നന്ദിയും അറിയിച്ചു.

You might also like

Most Viewed