സോവിച്ചൻ ചേന്നാട്ടുശ്ശേരി പ്രത്യകേ ക്ഷണിതാവ്

മനാമ : ബഹ്‌റൈൻ ഇന്ത്യ എഡ്യൂക്കേഷൻ ആൻഡ് കൾച്ചർ ഫോറം പ്രസിഡണ്ട് സോവിച്ചൻ ചേന്നാട്ടുശ്ശേരി 2020 ജനുവരി ഒന്ന് മുതൽ മുന്ന് വരെ തിരുവനന്തപുരം കേരള നിയമ സഭ മന്ദിരത്തിൽ നടക്കുന്നു രണ്ടാം ലോക കേരള സഭയില്‍ പ്രത്യകേ ക്ഷണിതാവ് ആയി പങ്കെടുക്കും.
എല്ലാ രണ്ട് വർഷം കൂടുമ്പോളാണ് ലോക കേരള സഭ സംഘടിപ്പിക്കുന്നത്. 2001 മുതൽ ബഹ്‌റൈൻ പ്രവാസിയായ സോവിച്ചൻ, ബഹ്‌റൈൻ കേരള കാത്തലിക്ക് അസോസിയേഷന്റ മുൻ ജനറൽ സെക്രട്ടറിയായ സോവിച്ചന്‍ ചേന്നാട്ടുശ്ശേരി മികച്ച സംഘാടകന്‍ എന്ന രീതിയിലും ശ്രദ്ധ പിടിച്ചു പറ്റിയ വ്യക്തിത്വമാണ്. ബഹ്‌റൈൻ കേരളീയ സമാജം, സീറോ മലബാർ സൊസൈറ്റി തുടങ്ങിയ സംഘടനകളിൽ സജീവ അംഗം കുടി ആണ് ഇദ്ദേഹം. ജന്മനാടായ രാമങ്കരിയിലെ ലയൺസ് ക്ലബ് മെമ്പറും, ബഹ്റൈനിലെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ബഹ്‌റൈൻ വൈസ് പ്രസിഡന്റും ആണ് സോവിച്ചൻ.