ബഹ്റൈൻ തിരൂർ കൂട്ടായ്മ ധനസഹായം കൈമാറി

മനാമ: ബഹ്‌റൈൻ പ്രവാസിയായിരിക്കെ അകാലത്തിൽ പൊലിഞ്ഞുപോയ മലപ്പുറം ജില്ലയിലെ തിരൂർ പുറത്തൂർ മുട്ടന്നൂർ സ്വദേശിയായ മുഹമ്മദ് കുട്ടയുടെ കുടുംബത്തെ സംരക്ഷിക്കുന്നതിന് വേണ്ടി ബഹ്‌റൈൻ തിരൂർ കൂട്ടായ്മ അംഗങ്ങളിൽ നിന്ന് സ്വരൂപിച്ച ഫണ്ട് മുഹമ്മദ് കുട്ടിയുടെ മകൻ നിസാമിന് നാട്ടിൽ വെച്ചു കൂട്ടായ്മ ഭാരവാഹികളായ മംഗലം സുലൈമാൻ, അനൂപ് തിരൂർ, നിസാർ കീഴേപ്പാട്ടു, താജുദ്ധീൻ ചെമ്പ്ര എന്നിവർ ചേർന്നു കൈമാറി.
തുച്ഛമായ ശമ്പളത്തിൽ ജോലി ചെയ്തിരുന്ന മുഹമ്മദ് കുട്ടിയുടെ മരണത്തോടെ സാമ്പത്തിക പ്രയാസത്തിലായ ആ കുടുംബത്തെ സംരക്ഷിക്കാൻ ബഹ്‌റൈൻ തിരൂർ കൂട്ടായ്മ മുന്നിട്ടിറങ്ങുമെന്നും കൂട്ടായ്മ ബന്ധപ്പെട്ടവർ അറിയിച്ചു.