ചൂട് : പ്രവര്‍ത്തിസമയം ചുരുക്കി ഇന്ത്യന്‍ സ്കൂള്‍


മനാമ : കാലാവസ്ഥാ വ്യത്യയാനത്തെ തുടര്‍ന്ന് ബഹ്റൈനില്‍ ചൂട് വര്‍ധിച്ചതോടെ റിഫയിലെയും ഇസ ടൗണിലെയും ഇന്ത്യ സ്കൂളിന്റെ പ്രവര്‍ത്തി സമയം ചുരുക്കി. ഇസ ടൗണില്‍  രാവിലെ 7 മണി മുതല്‍ 11.30 വരെയാണ് ക്ലാസുകള്‍ നടത്തുകയെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. നാളെ മുതലാണ് പുതിയ പ്രവര്‍ത്തിസമയം പ്രാബല്യത്തില്‍ വരിക. അതേസമയം റിഫ ഇന്ത്യന്‍ സ്കൂളില്‍ രാവിലെ 7 മണി മുതല്‍ 11.45 വരെയാണ് ക്ലാസുകള്‍.   പതിനേഴാം തിയതി മുതലാണ് ക്ലാസുകള്‍ പുതിയ സമയക്രമത്തല്‍ ക്ലാസുകള്‍ ആരംഭിക്കുക . ഈ മാസം 26 വരെ പുതുക്കിയ സമയത്തിലായിരിക്കും  ക്ലാസുകളെന്നും   ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇന്ത്യന്‍ സ്കൂള്‍ വെബ് സൈറ്റില്‍ ലഭ്യമാണെന്നും അധികൃതര്‍ അറിയിച്ചു.   

You might also like

  • Lulu Exchange
  • Straight Forward

Most Viewed