മട്ടന്നൂര്‍ ബഹ്റൈനില്‍; മേളപ്പെരുക്കത്തിന് ഇനി ഒരു ദിവസം മാത്രം


മനാമ : മേളപ്രേമികൾക്ക് വിരുന്നൊരുരുക്കാൻ വാദ്യകുലപതി എത്തിയപ്പോൾ തന്നെ ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളം  പൂരപ്രേമികളാൽ നിറഞ്ഞു.  ബഹ്‌റൈൻ  സോപാനംവാദ്യസംഗമം 2018 ൽ സംബന്ധിക്കാനാണ് പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടിയും സംഘവും ഇന്ന് ബഹ്‌റൈനിൽ  എത്തിച്ചേർന്നത്. 

നാളെ  വൈകിട്ട്‌ 7മണിക്ക്‌ കേളി കൊട്ടോടെ   വാദ്യ സംഗമ ത്തിന്  ആരംഭം കുറിക്കുംഇസടൗൺ ഇന്ത്യൻസ്കൂളിൽ നാളെയുംമറ്റന്നാളുമായി  അരങ്ങേറുന്ന ഇന്ത്യക്ക്‌ പുറത്തുനടക്കുന്ന ഏറ്റവും വലിയ മേളകലാപ്രകടനം നയിക്കുവാൻ പത്മശ്രീ പെരുവനം കുട്ടൻ മാരാരും എത്തിച്ചേരുന്നുണ്ട്.  പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാരും  കാഞ്ഞിലശേരി പത്മനാഭനും അടങ്ങുന്ന സംഘത്തിന് സംഘാടകർ വിമാനത്താവളത്തിൽ ഉചിതമായ സ്വീകരണം നൽകി.

 നാളെ  വൈകിട്ട്‌ 7 മണിമുതൽ കേളി , സോപാന സംഗീതം,രംഗപൂജപെരിങ്ങോടു സുബ്രഹ്മണ്യന്റെ ഇടക്കവിസ്മയംതൃശ്ശൂർപൂരം ഇലഞ്ഞിത്തറ മേളത്തിനു പ്രമാണം വഹിക്കുന്ന പത്മശ്രി പെരുവനം കുട്ടൻമാരാരുടെ മേളപ്രമാണത്തിൽ പഞ്ചാരി മേളവും അരങ്ങേറുംരണ്ടാം ദിവസമായ വെള്ളിയാഴ്ച വൈകിട്ട്‌ 6.മണിമുതൽ കാഞ്ഞിലശേരി പത്മനാഭനാശാന്റെ മേളപ്രമാണത്തിൽ അഞ്ചടന്ത മേളവുംവൈക്കം വിജയലക്ഷമിയുടെ ഗായത്രിവീണകച്ചേരിയും ഗാനമേളയും തുടർന്ന് പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടിമാരാരുടെ മേളപ്രമാണത്തിൽ ഗംഭീര പാണ്ടിമേളവുംഅരങ്ങേറും

 

നൂറുകണക്കിനു കേരളീയ മേള ഉപകരണങ്ങൾ അലങ്കാരങ്ങൾ , മേള വസ്ത്രം എന്നിവയുടെ പ്രദർശനമായ " മേളചമയ പ്രദർശനംബുധനാഴ്ച വൈകിട്ട് 6 മുതൽ 7.30 വരെ ഇന്ത്യൻ സ്കൂൾ ജഷന്മാൾ ആഡിറ്റോറിയത്തിൽ‌ നടക്കും. 

 

വടക്കും നാഥ ക്ഷേത്ര ഗോപുരമാതൃകയിൽ അതിഗംഭീരമായ വേദിയിലാണു വാദ്യസംഗമം അരങ്ങേറുന്നത്‌.  ആനകൾ, മുത്തുകുടകൾ,മറ്റ്‌ ചിത്രവേലകൾ കൊണ്ട്‌ അലംങ്കൃതമായ പൂരപറമ്പിനെ അനുസ്മരിപ്പിക്കുന്ന വേദി വാദ്യസംഗമത്തിലെ പ്രധാന ആകർഷണമാണ്‌.കേരളത്തിൽ നിന്നുള്ള 33 കലാകാരന്മാരടക്കം നാനൂറിൽപരം വാദ്യകലാകാരന്മാരാണു മേളത്തിനണിനിരക്കുന്നത്‌. ഭാരതത്തിനു പുറത്ത്‌രണ്ടുദിവസങ്ങളിലായി നടക്കുന്ന ഏറ്റവും വലിയ വാദ്യകലാമേളയായ വാദ്യസംഗമം 2018 പരിപാടിയിലേക്ക്‌ ഏവരേയും സ്വാഗതംചെയ്യുന്നതായും, പ്രവേശനം സൗജന്യമാണെന്നും  സോപാനം ഗുരു സന്തോഷ്‌ കൈലാസ്‌ , ആഘോഷകമ്മറ്റി കണ്വീനർ ശ്രീ. നവീൻഎന്നിവർ പത്രകുറിപ്പിൽ അറിയിച്ചു. 

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed