സൈ­ക്കിൾ യാ­ത്ര കൂ­ടു­തൽ സു­രക്ഷി­തമാ­ക്കാ­നൊ­രു­ങ്ങി­ ഗവർ­ണ്ണറേ­റ്റു­കൾ


മനാമ : സൈക്കിൾ യാത്രക്കാർ അപകടത്തിൽ പെടുന്നത് പതിവായതോടെ ഇവർക്കുള്ള സുരക്ഷ ഉറപ്പാക്കാൻ ഗവർണ്ണറേറ്റുകൾ തീരുമാനിച്ചു. സുരക്ഷാ ഉപകാരണങ്ങളില്ലാതെയുള്ള യാത്രയാണ് പലപ്പോഴും അപകടത്തിന്റെ തീവ്രത കൂട്ടുന്നത്. സൗത്തേൺ, നോർത്തേൺ, മുഹറഖ് ഗവർണ്ണറേറ്റുകൾ ആഭ്യന്തരമന്ത്രാലയത്തിന്റെ ട്രാഫിക് ഡയറക്ടറേറ്റുമായി സഹകരിച്ചാണ് പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നത്.

സൈക്കിൾ യാത്രക്കാരുടെ എണ്ണം വർദ്ധിക്കുന്നതിനാലാണ് ഇത്തരത്തിലൊരു തീരുമാനമെന്ന് കൗൺസിലർമാർ അറിയിച്ചു. ആരോഗ്യ സംരക്ഷണത്തിനും ചിലവ് കുറഞ്ഞ യാത്രാമാർഗ്ഗം എന്ന നിലയിലും സൈക്കിളിന് ജനപ്രീതിയേറുകയാണ്. മിക്ക സൈക്കിൾ അപകടങ്ങളിലും യാത്രക്കാർ സുരക്ഷാ മാനദണ്ധങ്ങൾ പാലിച്ചിരുന്നെങ്കിൽ പരിക്കിന്റെ തീവ്രത കുറയ്ക്കമായിരുന്നെന്ന് സൗത്തേൺ മുൻസിപ്പൽ കൗൺസിൽ ചെയർമാൻ അഹമ്മദ് അൽ അൻസാരി പറഞ്ഞു. ഹെൽമെറ്റുകളോ നീ പാഡുകളോ ഉപയോഗിക്കാതെയാണ് മിക്കവാറും സൈക്കിൾ യാത്ര നടത്തുന്നത്.

സൈക്കിൾ യാത്രക്കാർക്കുള്ള സുരക്ഷാ ഉപകരണങ്ങൾ ചിലവേറിയതല്ലെന്ന് നോർത്തേൺ മുൻസിപ്പൽ കൗൺസിൽ ചെയർമാൻ മുഹമ്മദ് ബുഹമൂദ്‌ പറഞ്ഞു. കുറഞ്ഞ ദൂരത്തിൽ യാത്ര ചെയ്യുന്നവർക്ക് കൂടുതൽ ഉപകാരപ്രദമാണെന്നും അന്തരീക്ഷ മലിനീകരണം കുറയ്ക്കാൻ സൈക്കിൾ യാത്രയിലൂടെ സാധിക്കുമെന്നും മുഹറഖ് മുൻസിപ്പൽ കൗൺസിൽ ചെയർമാൻ മുഹമ്മദ് അൽ സിനാൻ പറഞ്ഞു. സൈക്കിളിൽനിന്ന് വീണാൽ പോലും പരുക്ക് കൂടുതൽ ഗുരുതരമാകാമെന്നും അതിനാലാണ് സുരക്ഷാ ഉപകരണങ്ങൾ നിർബന്ധമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

You might also like

  • Straight Forward

Most Viewed