ശ്രീ­ദേ­വി­യു­ടെ­ മൃ­തദേ­ഹം ബന്ധു­ക്കൾ‍­ക്ക് വി­ട്ടു­നൽ‍­കി­


ദുബൈ : അന്തരിച്ച നടി ശ്രീദേവിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽ‍കി. ശ്രീദേവിയുടേത് അബദ്ധത്തിലുള്ള മുങ്ങി മരണമാണെന്നും മരണത്തിൽ ദുരൂഹതയില്ലെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. മൃതദേഹം എംബാം ചെയ്തതിന് ശേഷം ഇന്ന് തന്നെ മുംബൈയിൽ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ.

മരണം മുങ്ങിമരണമെന്ന് സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് മൂന്നാം ദിവസം മൃതദേഹം വിട്ടുനൽകാൻ പ്രോസിക്യൂഷൻ അനുമതി നൽകിയത്. ആദ്യം മരണ കാരണം ഹൃദയാഘാതമാണെന്ന തരത്തിലാണ് വാർ‍ത്തകൾ‍ പുറത്തുവന്നത്. 

You might also like

Most Viewed