റി­­­യൽ എേസ്റ്റ­­­റ്റ് മേ­­­ഖലയിൽ പു­­­തി­­­യ നി­­­കു­­­തി­­­കൾ ഏർ­­പ്പെ­­­ടു­­­ത്തി­­­ല്ലെ­­­ന്ന് സർ­­ക്കാ­­­ർ


മനാമ : റിയൽ എസ്റ്റേറ്റ് മേഖലയിൽ പുതിയ നികുതികൾ ഏർപ്പെടുത്തേണ്ടതില്ലെന്ന് പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ അധ്യക്ഷനായ കാബിനറ്റ് യോഗം തീരുമാനിച്ചു.  അടുത്തിടെ പുറത്തിറക്കിയ റിയൽ എേസ്റ്ററ്റ് സെക്ടെർസ് റെഗുലേറ്ററി ലോ 27/2017 പ്രകാരം സേവനങ്ങൾക്കും ആപ്ലിക്കേഷനുകൾ സ്വീകരിക്കുന്നതിനും ലൈസൻസുകൾ പുതുക്കുന്നതിനും നിരക്കുകൾ പുതുക്കി നിശ്ചയിക്കുന്നത് സംബന്ധിച്ച് തീരുമാനമുണ്ടായെങ്കിലും നിലവിലെ റിയൽ എസ്റ്റേറ്റ് ഡവലപ്മെന്റ് നിയമം 28/2014 അനുസരിച്ചുള്ള നികുതി നിരക്കുകൾ തുടരുമെന്ന് തൊഴിൽ, മുനിസിപ്പാലിറ്റി അഫയേഴ്സ് ആന്റ് അർബൻ പ്ലാനിംഗ് മന്ത്രി വ്യക്തമാക്കി.

റിയൽ എസ്റ്റേറ്റ് ലേലം ചെയ്യുന്നതിനുള്ള ലൈസൻസുകൾക്കുള്ള ഫീസ് മാറ്റമില്ലാതെ നിലനിർത്താനും കാബിനറ്റ് യോഗത്തിൽ തീരുമാനമായി. ജസ്റ്റിസ്, ഇസ്ലാമിക് അഫയേഴ്സ് ആൻഡ് എൻഡോവ്മെൻറ്സ് മന്ത്രിയുടെ എഡിക്റ്റ് 56/2016, റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സിന്റെ ശുപാർശ എന്നിവയെത്തുടർന്നാണ് തീരുമാനം. പ്രകൃതിസംരക്ഷണത്തിനും ജൈവവൈവിധ്യം നിലനിർത്തുന്നതിനുമായി ദോഷകരമായ പരിസ്ഥിതി വ്യതിയാനങ്ങളെ പ്രതിരോധിക്കാൻ അന്താരാഷ്ട്ര സമൂഹവുമായി സഹകരിക്കുന്നതിനെക്കുറിച്ചും കാബിനറ്റ് ചർച്ച ചെയ്തു.  ആഗോള പരിസ്ഥിതി പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറുമായി (ഐ.യു.സി.എൻ.) സഹകരിക്കുന്നതിനെക്കുറിച്ചായിരുന്നു ചർച്ച. കാബിനറ്റ് അഫയേഴ്സ് മന്ത്രി അവതരിപ്പിച്ച മെമ്മോറാണ്ടം നിയം നടപടികൾക്കായി മന്ത്രിതല സമിതിക്ക് കൈമാറി.

You might also like

Most Viewed