നി­യമസഭയി­ലെ­ കയ്യാ­ങ്കളി­ : ആറ് ഇടത് എം.എൽ‍.എമാ­ർ‍­ക്കെ­തി­രാ­യ കേസ് പി­ൻ‍­വലി­ച്ചു­


തിരുവനന്തപുരം : നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിച്ച് സർക്കാർ ഉത്തരവിട്ടു. കെ.എം മാണിയുടെ ബജറ്റ് അവതരണത്തിനെതിരായ സമരത്തിൽ പൊതു മുതൽ നശിപ്പിച്ചതിന് ആറ് ഇടത് നേതാക്കൾ‍ക്കെതിരെ എടുത്ത കേസാണ് പിൻവലിച്ചത്. കേസിൽ പ്രതിയായ വി. ശിവൻകുട്ടിയുടെ അപേക്ഷ പ്രകാരമാണ് കേസ് പിൻവലിക്കാൻ തീരുമാനിച്ചത്. ശിവൻ‍കുട്ടിക്ക് പുറമെ ഇ.പി ജയരാജൻ, കെ.ടി ജലീൽ‍, കെ അജിത്ത്, കെ. കുഞ്ഞഹമ്മദ്, സി.കെ സദാശിവൻ എന്നിവരായിരുന്നു പ്രതിസ്ഥാനത്ത്. മാണിയും സി.പി.എമ്മും തമ്മിൽ‍ അടുക്കുന്നതിനിടെയാണ് വിവാദമായ കേസ് സർക്കാർ ഒഴിവാക്കിയത്. 

കേരള നിയമസഭക്ക് നാണക്കേടുണ്ടാക്കിയ സംഭവത്തിൽ സ്പീക്കറുടെ കേസരയും മൈക്കും കന്പ്യൂട്ടറും തകർത്തിരുന്നു. രണ്ട് ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചുവെന്നായിരുന്നു കുറ്റപത്രം. 

You might also like

Most Viewed