സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ നാല് പേർക്ക് കോടതി ശിക്ഷ വിധിച്ചു


മനാമ :  സ്വർണാഭരണങ്ങൾ മോഷ്ടിച്ച കുറ്റത്തിന് പിടികൂടിയ നാല് പേർക്ക് കോടതി ശിക്ഷ വിധിച്ചു. കഴിഞ്ഞ വർഷം ഏപ്രിലിലാണ് വേൾഡ് ജ്വല്ലേഴ്‌സിന്റെ ഉടമയായ രജനികാന്ത് ഫിചാദിയ(59)യെ ആക്രമിക്കുകയും 13,000 ദിനാർ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങൾ കവരുകയും ചെയ്തതിന് നാല് ഏഷ്യക്കാരെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസ് അറസ്റ്റ് ചെയ്തത്.
 
കോടതി കുറ്റവാളികളെ ശിക്ഷിച്ചുവെങ്കിലും സ്വർണാഭരണങ്ങൾക്ക് എന്ത് സംഭവിച്ചുവെന്നതിന് യാതൊരു വ്യക്തതയുമില്ലെന്നും പോലീസിനോട് ഇക്കാര്യം തിരക്കിയെങ്കിലും മോഷ്ടാക്കളുടെ ബാഗിൽ നിന്ന് കുറച്ച് പണം മാത്രമാണ് കണ്ടെത്താനായതെന്നാണ് അവർ പറഞ്ഞതെന്നും ജ്വല്ലറി ഉടമയുടെ മകൻ രാജേഷ് രജനികാന്ത് പറഞ്ഞു.

You might also like

Most Viewed