‘പ്രതിഭ’ സമ്മേളനങ്ങൾ പൂർത്തിയായി : ഷെറീഫ്, മഹേഷ് വീണ്ടും ഭാരവാഹികൾ

മനാമ : ബഹ്‌റൈൻ ‘പ്രതിഭ’യുടെ 26ാമത് കേന്ദ്ര സമ്മേളനം കാൾട്ടൻ ഹോട്ടലിൽ നടന്നു. ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡണ്ട് മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഷെരീഫ് കോഴിക്കോട് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പി. ശ്രീജിത്ത്, സുബൈർ കണ്ണൂർ, പി.ടി നാരായണൻ, എ.വി അശോകൻ എന്നിവർ സംസാരിച്ചു. പുതിയ പ്രവർത്തന കാലയളവിലേക്കുള്ള ഭാരവാഹികളെ സമ്മേളനം തിരഞ്ഞെടുത്തു.
ഷെരീഫ് കോഴിക്കോട് സെക്രട്ടറിയും കെ.എം മഹേഷ് പ്രസിഡണ്ടുമായുള്ള കമ്മിറ്റി തുടരും. മറ്റ് ഭാരവാഹികൾ: ലിവിൻ കുമാർ (ജോയിന്റ് സെക്രട്ടറി), പി. ശ്രിജിത്ത് (വൈസ് പ്രസിഡണ്ട്), കെ.എം സതീഷ് (ട്രഷറർ), മിജോഷ് മൊറാഴ (മെന്പർഷിപ്പ് സെക്രട്ടറി), കെ.പി അനിൽകുമാർ (ഇേൻ്റണൽ ഒാഡിറ്റർ). വിനോദ് ബാബു (കലാവിഭാഗം സെക്രട്ടറി). എക്സിക്യൂട്ടിവ് അംഗങ്ങൾ: ജോൺ പരുമല, അശോകൻ, ജോയ് വെട്ടിയാടൻ, മൊയ്തീൻ പൊന്നാനി, വിപിനൻ, ലിജീഷ് പുതുക്കുടി, ബിനു, പ്രദീപ് പത്തേരി, ജാബിർ, രാജു, ശശി ഉദിനൂർ, പ്രജുൽ മണിയൂർ, ഷീബ രാജീവൻ, ഷീജ വീരമണി.
ഗൾഫ് മേഖലയിൽ സ്വദേശി വൽക്കരണം ശക്തിപ്പെടുത്തിയ സാഹചര്യത്തിൽ അടുത്ത പത്ത് വർഷത്തിനകം പകുതിയോളം പ്രവാസികൾക്കെങ്കിലും തൊഴിൽ നഷ്ടപ്പെടാൻ സാധ്യതയുെണ്ടന്നും ഇതിനാൽ, കേരളത്തിലെ പ്രവാസി പുനരധിവാസ പ്രക്രിയ സജീവമാക്കണമെന്നും സമ്മേളനം കേരള സർക്കാറിനോട് ആവശ്യപ്പെട്ടു. പ്രവാസികളുടെ ഡാറ്റ തയാറാക്കൽ, പലിശ രഹിത വായ്പ ലഭ്യമാക്കൽ, സ്വയം തൊഴിൽ സഹായം തുടങ്ങിയ കാര്യങ്ങൾ മുൻ നിർത്തി സമഗ്ര പദ്ധതി ആവിഷ്കരിക്കണം. ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ ദുരന്തങ്ങൾ നേരിടാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്നും അഭ്യർത്ഥിച്ചു.