ഗുജറാത്തിലും ഹിമാചൽ പ്രദേശിലും ഭരണമുറപ്പിച്ച് ബിജെപി

ന്യൂഡൽഹി : കടുത്ത തിരഞ്ഞെടുപ്പു പോരാട്ടത്തിനൊടുവിൽ ഗുജറാത്തിലും ഹിമാചൽ പ്രദേശിലും ഭരണമുറപ്പിച്ച് ബിജെപി. ഗുജറാത്തിൽ തുടർച്ചയായ ആറാം തവണയാണ് ബിജെപി അധികാരത്തിലെത്തുന്നത്. വോട്ടെണ്ണലിൽ ഒരു ഘട്ടത്തിൽ പിന്നിട്ടുനിന്നശേഷം ലീഡ് തിരിച്ചുപിടിച്ചാണ് ബിജെപി ഗുജറാത്തിൽ ഭരണമുറപ്പിച്ചത്. നിലവിൽ 102 സീറ്റുകളിൽ ബിജെപിയും 78 സീറ്റുകളിൽ കോൺഗ്രസും രണ്ടിടത്ത് മറ്റുള്ളവരും ലീഡ് ചെയ്യുകയാണ്. ആകെ 182 സീറ്റുകളുള്ള ഗുജറാത്തിൽ കേവലഭൂരിപക്ഷത്തിന് 92 സീറ്റുകളാണ് വേണ്ടത്. സംസ്ഥാനത്തു നടത്തിയ ഒൻപത് എക്‌സിറ്റ് പോൾ ഫലങ്ങൾ ബിജെപിക്കു വിജയം പ്രവചിച്ചിരുന്നു.
ഹിമാചൽ പ്രദേശിൽ ബിജെപി തുടക്കം മുതലേ ലീഡ് ചെയ്യുകയാണ്. അവിടെ കേവലഭൂരിപക്ഷത്തിന് ആവശ്യമായ 35 സീറ്റുകളും പിന്നിട്ട് ബിജെപി മുൻതൂക്കം നേടി.