കെ.സി.എ വോളിബോളിന് തുടക്കമായി

മനാമ : സയാനി മോട്ടോഴ്‌സ്-കെ.സി.എ ഇന്റർനാഷണൽ വോളിബോളിന് ഇന്നലെ തുടക്കമായി. സയാനി മോട്ടോഴ്‌സ് ജനറൽ മാനേജർ മുഹമ്മദ് സാക്കി, ലുലു ഹൈപ്പർ മാർക്കറ്റ് സിഞ്ച് ജനറൽ മാനേജർ ഷമീം പുത്തൻപുരയിൽ, ബി.എഫ്.സി ജനറൽ മാനേജർ പാൻസിലി വർക്കി, കിംസ് ബഹ്‌റൈൻ ജനറൽ മാനേജർ അനസ് ബഷീർ എന്നിവർ ഉദ്ഘാടന പരിപാടിയിൽ സംബന്ധിച്ചു.
കെ.സി.എ പ്രസിഡണ്ട് കെ.പി ജോസ് അദ്ധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയർമാൻ വർഗീസ് കാരയ്‌ക്കൽ, കൺവീനർ ടോബി മാത്യു, സ്പോർട്സ് സെക്രട്ടറി പീറ്റർ തോമസ് എന്നിവർ നേതൃത്വം നൽകി. ആദ്യ മത്സരത്തിൽ അൽ ശബാബ് ക്ലബ്, അൽഹാദി പാകിസ്ഥാൻ ക്ലബ്ബിനെ പരാജയപ്പെടുത്തി.