നവകേ­രള കലാ­വേ­ദി­ മേ­ഖലാ­ സമ്മേ­ളനങ്ങൾ ആരംഭി­ച്ചു­


മനാമ : ബഹ്‌റൈൻ നവകേരളാ കലാവേദിയുടെ മേഖലാ സമ്മേളനങ്ങൾ ആരംഭിച്ചു. മനാമ മേഖലാ സമ്മേളനം കഴിഞ്ഞ ദിവസം സഗയ്യ െറസ്റ്റോറന്റ് ഹാളിൽ െവച്ച് നടന്നു. കേന്ദ്ര എക്സിക്യുട്ടീവ് കമ്മിറ്റി വൈസ് പ്രസിഡണ്ട് ഷാജി മുതല അദ്ധ്യക്ഷനായിരുന്നു. കോ-ഓർഡിനേഷൻ സെക്രട്ടറി ബിജു മലയിൽ ഉദ്ഘാടനം ചെയ്തു.സെക്രട്ടറി ജേക്കബ് മാത്യു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കേന്ദ്ര സംസ്ഥാന രാഷ്ട്രീയ സാഹചര്യങ്ങളെ യോഗം ചർച്ച ചെയ്തു.

കേരളം സർക്കാരിന്റെ പ്രവാസി അനുകൂല പദ്ധതികളും പരിപാടികളും പ്രവാസി സമൂഹത്തിന് മുന്നിൽ പ്രചാരണം നടത്താൻ യോഗം തീരുമാനിച്ചു. കേന്ദ്ര സർക്കാരിന്റെ വർഗ്ഗീയ ഫാസിസ്റ്റ് നിലപാടുകൾക്കെതിരെ ശക്തമായ ജനാധിപത്യ പോരാട്ടത്തിനും യോഗം ആഹ്വാനം ചെയ്തു. മുഹറഖ്− ഹൂറ സെക്രട്ടറി അജയകുമാർ, ഹമദ്ടൗൺ--−സൽമാബാദ് സെക്രട്ടറി ഇ.ടി ചന്ദ്രൻ, നവകേരള പ്രസിഡണ്ട് എൻ.കെ വിജയൻ, കമ്മിറ്റി അംഗങ്ങളായ രാമത്ത് ഹരിദാസ്, എ.കെ സുഹൈൽ, അസീസ് ഏഴംകുളം എന്നിവർ ആശംസകൾ അർപ്പിച്ചു. സെക്രട്ടറിയായി ഉഷാദിനെയും ജോയന്റ് സെക്രട്ടറിയായി പ്രദീപ് കുമാറിനെയും യോഗം തിരഞ്ഞെടുത്തു.

You might also like

  • Straight Forward

Most Viewed