ടെക്കാ ബഹ്‌റൈൻ ‘കേരളോത്സവം - 2017’ ആഘോഷിച്ചു

മനാമ : തൃശ്ശൂർ എഞ്ചിനിയറിംഗ് കോളേജ് അലുമ്‌നി (ടെക്കാ)യുടെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് കേരളോത്സവം - 2017 ആഘോഷിച്ചു. ഇന്നലെ ബാങ് സാങ് തായ് ഹാളിൽ വെച്ച് നടന്ന പരിപാടി ഘോഷയാത്രയോടുകൂടിയായിരുന്നു ആരംഭിച്ചത്. തുടർന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ നിലവിളക്കിന് തിരി തെളിയിച്ച് പരിപാടികൾ ആരംഭിച്ചു. സോപാനം ടീം അവതരിപ്പിച്ച ചെണ്ടമേളം, ആരവം ടീം അവതരിപ്പിച്ച നാടൻ പാട്ടുകൾ, ബീട്സ് ഓഫ് ബഹ്‌റൈൻ അവതരിപ്പിച്ച ബാൻഡ് സെറ്റ് ഒപ്പം അസോസിയേഷൻ അംഗങ്ങളുടെ നൃത്ത ഗാന പരിപാടികളും ഉണ്ടായിരുന്നു.
അംഗങ്ങൾക്കായി നടത്തിയ മത്സരത്തിൽ വിജയിച്ചവർക്കുള്ള സമ്മാനങ്ങളും, കഴിഞ്ഞ വർഷം 10, 12 ക്ലാസുകളിൽ നിന്ന് ജയിച്ച കുട്ടികൾക്കുള്ള മൊമെന്റോയും, എല്ലാ കുട്ടികൾക്കുമുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. തുടർന്ന് പാരന്പര്യ കേരള രീതിയിലുള്ള സദ്യയും നടത്തി. മെന്റലിസ്റ്റ് പ്രവീൺ നായർ അവതരിപ്പിച്ച ‘സിക്‌സ്ത് സെൻസ്’ മൈൻഡ് റീഡിങ് എന്റർടൈൻമെന്റ് ശ്രദ്ധേയമായി.