പുതിയ ഓൺലൈൻ ട്രാഫിക് ബുക്കിംഗ് സംവിധാനം ആരംഭിച്ചു

മനാമ : ഡ്രൈവിംഗ് പരിശീലനത്തിനുള്ള അപേക്ഷകൾ സമർപ്പിക്കാനും വാഹന രജിസ്ട്രേഷൻ പുതുക്കാനുമുള്ള ഓൺലൈൻ ബുക്കിംഗ് സംവിധാനം ആരംഭിച്ചു. ഡയറക്ടർ ജനറൽ ഓഫ് ട്രാഫിക് കേണൽ ഷെയ്ഖ് അബ്ദുൾറഹ്മാൻ ബിൻ അബ്ദുൾവഹാബ് അൽ ഖലീഫയാണ് ഇക്കാര്യം അറിയിച്ചത്.
പുതിയ സംവിധാന പ്രകാരം ഇ- ഗവൺമെന്റ് വെബ്സൈറ്റ് സന്ദർശിക്കുന്നതിലൂടെ കന്പനികളുടെയും സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുള്ള വാഹനങ്ങളുടെയും മോട്ടോർ ബൈക്കുകളുടെയും രജിസ്ട്രേഷൻ പുതുക്കാം. വെബ്സൈറ്റിലൂടെ ടെസ്റ്റ് അപ്പോയിന്റ്മെൻറുകൾ ബുക്ക് ചെയ്യാനും ഡ്രൈവിംഗ് പരിശീലനത്തിനുള്ള അപേക്ഷകൾ സമർപ്പിക്കാനും കഴിയും.