ശക്തരായ 100 അറബ് വനിതകളിൽ അഞ്ച് പേർ ബഹ്റൈനിൽ
മനാമ : അറബ് രാജ്യങ്ങളിലെ വ്യവസായ പ്രമുഖരായ നൂറ് വനിതകളിൽ അഞ്ച് പേർ ബഹ്റൈനിൽ. ഫോർബ്സ് മിഡിൽ ഈസ്റ്റ് നടത്തിയ സർവ്വെയിലാണ് ഈ കണ്ടെത്തൽ. വൈ.കെ അൽ മൊയ്ദ് ആന്‍റ് സൺസ് മാനേജിങ്ങ് ഡയറക്ടർ മോണാ അൽമൊയ്ദ്, ബെറ്റൽകോ സി.
ഇ.ഒ മുന്നാ അൽ ഹാഷ്മി, ബഹ്റൈൻ മുംതലാക് ഹോൾഡിങ്ങ് കന്പനി ചീഫ് ഫിനാൻഷ്യൽ ഓഫീസർ സുഹാ കാർസോൺ, അൽ സലാം ബാങ്ക് ചെയർവുമൻ ഷെയ്ഖാ ഹെസ അൽ ഖലീഫ, സെക്യൂരിറ്റീസ് ആന്റ് ഇൻവെസ്റ്റ്മെന്റ് കന്പനി സി.ഇ.ഒ നജ്−ല അൽ ഷിറാവി എന്നിവരാണ് പുതിയ പട്ടികയിൽ ഇടം കണ്ടെത്തിയ ബഹ്റൈൻ സ്വദേശികൾ. മോണാ അൽമൊയ്ദ് നൂറ് പേരിൽ ഒന്പതാമെത്തിയപ്പോൾ, അൽ ഹാഷ്മി 16, കാർസോൺ 27, ഷെയ്ഖാ ഹെസ 57, അൽ ഷിറാവി 89 എന്നീ റാങ്കുകൾ കരസ്ഥമാക്കി. സൗദി അറേബ്യയിൽ നിന്നുള്ള ഓലയാൻ ഫൈനാൻസിങ്ങ് കന്പനിയുടെ സി.ഇ.ഒയായ ലുബ്ന എസ് ഓലയാനെ ആണ് ഏറ്റവും ശക്തയായ വനിതയായി തിരഞ്ഞെടുത്തിരിക്കുന്നത്.

