ഇന്ത്യൻ ക്ലബ്ബ് ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നു
മനാമ : ബഹ്റൈനിലെ ഇന്ത്യൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 5 എ സൈഡ് ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നു. ഇന്ത്യൻ പ്രവാസികൾക്ക് വേണ്ടി നടക്കുന്ന ടൂർണ്ണമെന്റ് ഇന്ത്യൻ ക്ലബ്ബിൽ വെച്ച് തന്നെയാണ് നടക്കുന്നത്. 14 വയസിന് താഴെ, 14 മുതൽ 18 വയസ് വരെ, 18 വയസ് മുതൽ 40 വയസ് വരെ എന്നിങ്ങിനെ തരംതിരിച്ചാണ് മത്സരങ്ങൾ ഉണ്ടാവുക.
ആഗസ്റ്റ് 10 മുതൽ 31 വരെയാണ് വിവിധ ദിവസങ്ങളിലായി മത്സരങ്ങൾ അരങ്ങേറുന്നത്. ആഗസ്റ്റ് 5ന് (ശനിയാഴ്ച്ച) ക്യാപ്റ്റന്‍മാരുടെ യോഗം വിളിച്ചിട്ടുണ്ട്. താത്പര്യമുള്ളവർക്ക് ഇന്ത്യൻ ക്ലബ്ബ് റിസപ്ഷനിൽ നിന്ന് എൻട്രി ഫോം വാങ്ങാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 17253157 എന്ന നന്പറിലോ, 36828384, 36661289, 39366991 എന്നീ നന്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.
ഫുട്ബോൾ ടൂർണ്ണമെന്റിന് ശേഷം സപ്തംബർ 3 മുതൽ ജി.സി.സി സോക്കർ, ഹോക്കി മത്സരങ്ങളും സംഘടിപ്പിക്കുമെന്ന് ക്ലബ്ബ് അധികൃതർ വാർത്താകുറിപ്പിലൂടെ വ്യക്തമാക്കി.

