പങ്കജ് ഉദാസ് ബഹ്റിനിൽ എത്തി

മനാമ : ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെർഫോമിംഗ് ആർട്ട്സിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ സ്വാതന്ത്യദിനത്തിന്റെ 70ാം വാർഷിക ആഘോഷങ്ങളുമായി ബന്ധപ്പെട്ട് നടത്തുന്ന സംഗീത പരിപാടിയുടെ ഭാഗമായി ഗസൽ നൈറ്റിൽ സംബന്ധിക്കാൻ പ്രശസ്തഗായകൻ പങ്കജ് ഉദാസ് ബഹ്റിനിൽ എത്തിച്ചേർന്നു.
ഗസൽ സംഗീതത്തിന്റെ മാസ്മര ഭാവങ്ങളും, നൃത്ത നൃത്യങ്ങളും സമന്വയിപ്പിച്ചുകൊണ്ട്, അതിനൂതനമായ ശബ്ദ ക്രമീകരങ്ങളോടെ അവതരിപ്പിക്കുന്ന ഈ ഗസൽ സന്ധ്യ, നാളെ ക്രൗൺ പ്ലാസയിൽ െവച്ച് അത്താഴ വിരുന്നോടുകൂടി ആസ്വദിക്കുവാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. പരിപാടി തീർത്തും വ്യത്യസ്തമായ ഒരു അനുഭവമായിരിക്കുമെന്ന് ഇതിന്റെ സംഘാടകരായ ഐ ഐ പി എ എ പ്രിൻസിപ്പൽ അന്പിളിക്കുട്ടൻ പറഞ്ഞു.
ചടങ്ങിൽ ഇന്ത്യൻ അംബാസിഡർ അടക്കം ബഹ്റിനിലെ നിരവധി പ്രമുഖർ പങ്കെടുക്കും. സീറ്റുകൾ പരിമിതമായതുകൊണ്ട് മുൻകൂട്ടി സീറ്റുകൾ റിസേർവ് ചെയ്യണമെന്ന് സഘടകർ അറിയിച്ചു. ഇന്നലെ ബഹ്റിനിൽ എത്തിച്ചേർന്ന പങ്കജ് ഉദാസിനെ സംഘാടകർ വിമാനത്താവളത്തിൽ സ്വീകരിച്ചു.