നാഷണൽ ഹെൽത്ത് പ്ലാൻ വെബ്‌സൈറ്റ് ആരംഭിച്ചു

മനാമ : നാഷണൽ ഹെൽത്ത് പ്ലാൻ ആന്റ് സുപ്രീം ഹെൽത്ത് കൗൺസിലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഇന്നലെ ആരംഭിച്ചു. ഡെപ്യൂട്ടി പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ മുബാറഖ് അൽ ഖലീഫ, ഫിനാൻഷ്യൽ അഫയേഴ്‌സ് ആന്റ് റാഷണലൈസിങ് എക്സ്പെൻഡിച്ചർ മിനിസ്റ്റീരിയൽ കമ്മിറ്റി മേധാവി ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുള്ള അൽ ഖലീഫ എന്നിവരുടെ നേതൃത്വത്തിലാണ് വെബ്‌സൈറ്റിന് തുടക്കം കുറിച്ചത്.
ഇന്നലെ ജുഫൈറിലെ ഇസ കൾച്ചറൽ സെന്ററിൽ വെച്ചായിരുന്നു ഉദ്‌ഘാടന പരിപാടികൾ സംഘടിപ്പിച്ചത്. സുപ്രീം കൗൺസിൽ ചെയർമാൻ ലഫ്റ്റനന്റ് ജനറൽ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുള്ള അൽ ഖലീഫ, ഷൂറാ കൗൺസിൽ ചെയർമാൻ അലി ബിൻ സാലെഹ്, മന്ത്രിമാർ, എം.പിമാർ, മറ്റ് പ്രമുഖർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
സാന്പത്തിക സ്ഥിതിഗതികൾ കണക്കിലെടുക്കാതെ പിന്തുണ നൽകേണ്ട പ്രധാന മേഖലകളാണ് ആരോഗ്യമേഖലയും, അടിസ്ഥാന സൗകര്യങ്ങളുമെന്ന് ഷെയ്ഖ് ഖാലിദ് അഭിപ്രായപ്പെട്ടു. ചുറ്റുപാടുമുള്ള മറ്റ് അവസ്ഥകളൊന്നും കണക്കിലെടുക്കാതെ തന്നെ ഈ മേഖലകൾക്ക് വേണ്ട വികസനങ്ങൾ ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
നിലവിൽ നിർമ്മാണം പുരോഗമിക്കുന്ന പ്രധാന ആരോഗ്യ പദ്ധതികളാണ് ഷെയ്ഖ് മുഹമ്മദ് ബിൻ ഖലീഫ അൽ ഖലീഫ കാർഡിയോളജി സെന്റർ, മുഹറഖിലെ ലോങ്ങ് േസ്റ്റ കെയർ സെന്റർ, ജി സെന്റർ തുടങ്ങിയവ.