ഇന്ത്യൻ സമൂഹത്തിന് റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് സിഞ്ച് എക്സ്ചേഞ്ച്

മനാമ : 68ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ഇന്ത്യൻ സമൂഹത്തിന് സിഞ്ച് എക്സ്ചേഞ്ച് റിപ്പബ്ലിക് ദിനാശംസകൾ നേർന്നു. ഇന്ത്യയും ജി.സി.സി രാജ്യങ്ങളുമായുള്ള ബന്ധം വരുംനാളുകളിലും ശക്തമാവട്ടെയെന്ന് അവർ ആശംസിച്ചു.
ഇന്ത്യക്കാരുടെ പൂർണ്ണ പിന്തുണയും വിശ്വാസവും സിഞ്ച് എക്സ്ചേഞ്ചിന് എന്നും മുതൽക്കൂട്ടായിട്ടുണ്ടെന്നും ഇന്ത്യയിലെ കാനറാ ബാങ്ക്, േസ്റ്ററ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, സിൻഡിക്കേറ്റ് ബാങ്ക് തുടങ്ങിയവയുമായി സിഞ്ച് എക്സ്ചേഞ്ചിന് അടുത്ത ബന്ധമാണുള്ളതെന്നും റിപ്പബ്ലിക് ദിന സന്ദേശത്തിൽ കന്പനി വ്യക്തമാക്കി.