നൗഷാദിന്റെ ഭാര്യക്ക് സർക്കാർ ജോലി നൽകി


കോഴിക്കോട്: മാന്‍ഹോള്‍ ദുരന്തത്തില്‍ മരിച്ച നൗഷാദിന്റെ ഭാര്യ സഫ്രീനയ്ക്ക് റവന്യു വകുപ്പില്‍ ജോലി നല്‍കികൊണ്ടുള്ള ഉത്തരവ് പുറത്തിറക്കി.
ക്ലര്‍ക്ക് തസ്തികയില്‍ നിയമനം നല്‍കണമെന്നറിയിച്ചുകൊണ്ടാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവാണ് നൗഷാദിന്റെ ഭാര്യക്ക് ലഭിച്ചത്. ജില്ല കളക്ടര്‍ ആവശ്യമായ നിയമന ഉത്തരവ് പുറപ്പെടുവിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
2015 നവംബര്‍ 26ന്, മാന്‍ഹോളില്‍ വീണ ഇതരസംസ്ഥാനത്തൊഴിലാളികളെ രക്ഷിക്കുന്നതിനിടയിലാണ് നൗഷാദ് വിടപറഞ്ഞത്.
മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെ കുടുങ്ങിപ്പോയ രണ്ടു തൊഴിലാളികളെ രക്ഷിക്കാനായി ഓട്ടോ ഡ്രൈവറായ നൗഷാദ് മാന്‍ഹോളിലിറങ്ങുകയായിരുന്നു. എന്നാല്‍ നൗഷാദ് മാന്‍ഹോളില്‍ ശ്വാസംമുട്ടിമരിക്കുകയായിരുന്നു.

You might also like

Most Viewed