ബഹ്റിനിലെ ക്ലിനിക് അടച്ചു പൂട്ടാൻ ഉത്തരവ്

മനാമ : ബഹ്റിനിലെ അറിയപ്പെടുന്ന ഒരു നേത്ര ക്ലിനിക് അടച്ചു പൂട്ടാൻ ഹൈ ക്രിമിനൽ കോടതി ഉത്തരവിട്ടു. യോഗ്യതയില്ലാത്ത ഒരാളാണ് ക്ലിനിക് നടത്തുന്നതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നാഷണൽ ഹെൽത്ത് അതോറിട്ടി ഈ ക്ലിനിക് അടച്ചു പൂട്ടാൻ നിർദ്ദേശിച്ചത്.
നേത്ര സർജൻ ആയ പിതാവ് തുടങ്ങി വെച്ച ക്ലിനിക് ഒപ്റ്റിഷ്യൻ ടെക്നീഷ്യൻ മാത്രമായ മകൻ തുടർന്ന് നടത്തുകയായിരുന്നു. ഇയാൾ സർജൻ ആണെന്ന വ്യാജേന രോഗികളെ ചികിത്സിച്ചു വരികയായിരുന്നു. അധികാരികളുടെ സ്ഥിരമായ പരിശോധനകളെ തുടർന്നാണ് ഈ നിയമ ലംഘനം കണ്ടെത്തിയത്.