മലബാർ ഗോൾഡ്‌ ആൻഡ്‌ ഡയമണ്ട്സ് ഫെസ്റിവൽ തുടരുന്നു


മനാമ: ജി.സി.സി. രാജ്യങ്ങളിലെ പ്രമുഖ ജുവലറി ഫെസ്റ്റിവലുകളിലോന്നായ മലബാർ ഗോൾഡിൽ ഗോൾഡ്‌ ആൻഡ്‌ ഡയമണ്ട്സ് ഫെസ്റിവൽ തുടരുന്പോൾ ആവേശത്തോടെയാണ് ജനങ്ങൾ ഇതിനെ സ്വീകരിക്കുന്നതെന്ന് ഇവിടെയെത്തുന്ന നൂറുകണക്കിന് ഉപഭോക്താക്കൾ തെളിയിക്കുന്നു. അഞ്ചാമത് എഡിഷനായി കന്പനി അവതരിപ്പിക്കുന്ന ആഘോഷ പരിപാടി യോടനുബന്ധിച്ച് ലോകത്തെന്പാടുമുള്ള ഒട്ടനവധി ആഭരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഒട്ടനവധി ഓഫറുകൾക്കൊപ്പം ആകർഷകമായ സമ്മാനങ്ങളും നേടാമെന്നതും ആഘോഷത്തിന് ജനപ്രീതി നൽകുന്നുണ്ട്.
 
ജനങ്ങൾ ഏറെ കാത്തിരുന്ന ആഘോഷപരിപാടിയിൽ ആകെ 250,000 സ്വർണനാണയങ്ങളും 200,000 വരെ ഇൻസ്റ്റന്റ് ക്യാഷ് റീഫണ്ടും നൽകുന്നുണ്ട്. ഒരുമാസമായി തുടരുന്ന പ്രമോഷനിൽ ഇതുവരെ 90,000 സ്വർണനാണയങ്ങൾ സമ്മാനമായി വിതരണം ചെയ്തു കഴിഞ്ഞു. മലബാർ ഗോൾഡിന്റെ എല്ലാ ശാഖകളിലും ഒരേ സമയം ഈ ആഘോഷങ്ങൾ നടക്കുന്നുണ്ട്.  
 
200 ദിനാറിന് മുകളിൽ സ്വർണാഭരണങ്ങൾ വാങ്ങുന്പോൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന 'സ്ക്രാച് ആൻഡ്‌ വിൻ' കൂപ്പണിലൂടെ നൂറു സ്വർണ നാണയങ്ങൾ വരെയുള്ള സമ്മാനങ്ങൾ സ്വന്തമാക്കാം. ഡയമണ്ട് ജ്വല്ലറി വാങ്ങുന്ന എല്ലാവർക്കും നൂറു ശതമാനം വരെ ക്യാഷ് ബാക്ക് ഓഫർ നേടാൻ അവസരമുണ്ട്.  200 ദിനാറിന് മുകളിൽ ഡയമണ്ട് ജ്വല്ലറി സ്വന്തമാക്കുന്നവർക്കാണെങ്കിൽ ഈ രണ്ടു സമ്മാനങ്ങളും സ്വന്തമാക്കുവാനും മലബാർ ഗോൾഡ്‌ ആൻഡ്‌ ഡയമണ്ട്സ് ഫെസ്റിവലിൽ അവസരമൊരുക്കിയിരിക്കുന്നു.        
 
ആഘോഷവേളയിൽ 22 കാരറ്റ് സ്വർണാഭരണങ്ങൾ മാറ്റി വാങ്ങുന്പോൾ 'സീറോ ഡിഡക്ഷൻ എക്ചെയ്ഞ്ച്' ഏർപ്പെടുത്തിയിട്ടുണ്ട്. ഒപ്പം 8 ഗ്രാം സ്വർണ നാണയങ്ങൾ പണിക്കൂലിയില്ലാതെ വാങ്ങാം. സൂക്ഷ്മമായി തയ്യാറാക്കിയിരിക്കുന്ന ആഭരണങ്ങളിൽ  ഇറ്റലി, സിംഗപ്പൂർ, ടർക്കി, ബഹ്‌റൈൻ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലെ കരവിരുത് ദർശിക്കാം. മൈൻ- ഡയമണ്ട് അൺലിമിറ്റഡ്, എരാ - അൺകട്ട് ഡയമണ്ട്, എത്നിക്സ്-ഹാൻഡ് ക്രാഫ്റ്റഡ് ഡിസൈനർ ജ്വല്ലറി, ഡിവൈൻ- ഇന്ത്യൻ ഹെരിറ്റേജ് ജ്വല്ലറി, പ്രീഷ്യ- പ്രീഷ്യസ് ജെം ജ്വല്ലറി തുടങ്ങിയവയും ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

You might also like

  • Straight Forward

Most Viewed