കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ പതിനാലാം വാർഷികം ആഘോഷിച്ചു


കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ പതിനാലാം വാർഷികം ഫന്തരീന ഫെസ്റ്റ് 2025 വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. നാട്യ- നടന സംഗീത പരിപാടികൾക്കൊപ്പം, അറബിക് ഡാൻസ്, ഒപ്പന, സിനിമാറ്റിക് ഡാൻസ്, ഭാരവാഹികൾ അവതരിപ്പിച്ച സ്കിറ്റ്, മുട്ടിപ്പാട്ട് എന്നിവ ശ്രദ്ധേയമായി. ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ വർഗീസ്, ഫ്രാൻസിസ് കൈതാരത്ത്, എൻ.കെ. രാധാകൃഷ്ണൻ, അഫ്സൽ തിക്കോടി, രഞ്ജി സത്യൻ, ബിനു കുന്നന്താനം, കിഷോർകാന്ദ് മുയിപ്പോത്ത്, റഫീഖ് അബ്ദുല്ല, യു. കെ. ബാലൻ, ജ്യോതിഷ് പണിക്കർ, ജേക്കബ് തെക്കുതോട്, ഗോപാലൻ മണിയൂർ, മണിക്കുട്ടൻ, ദീപക്ക്, ഷറഫ് കുഞ്ഞി, കെ.സി. ഷമീം ‌ എന്നിവർ ഔദ്യോഗിക ചടങ്ങിൽ പങ്കെടുത്തു.

കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ ചെയർമാൻ കെ. ടി.സലിം, പ്രസിഡണ്ട് ഗിരീഷ് കാളിയത്ത്, ജനറൽ സെക്രട്ടറി ഹനീഫ് കടലൂർ, ട്രെഷറർ നൗഫൽ നന്തി, രക്ഷാധികാരികളായ അസീൽ അബ്ദുൾറഹ്മാൻ, സൈൻ കൊയിലാണ്ടി, ഗ്ലോബൽ കമ്മിറ്റി അംഗം ജസീർ കാപ്പാട്, എന്റർടെയ്ൻമെന്റ് സെക്രട്ടറി ജബ്ബാർ കുട്ടീസ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ അരുൺ പ്രകാശ്, വർക്കിങ് പ്രസിഡന്റ് രാകേഷ് പൗർണ്ണമി തുടങ്ങിയവർ നേതൃത്വം നൽകി. വിനോദ് നാരായണൻ പരിപാടികൾ നിയന്ത്രിച്ചു.

article-image

േ്ി്േി

You might also like

  • Lulu Exchange
  • Straight Forward

Most Viewed