ചൈനീസ് താരം ഉത്തേജകമരുന്ന് ഉപയോഗിച്ചുവെന്ന സംശയം; ചാനുവിന് സ്വർണം ലഭിക്കാൻ സാധ്യത


ടോക്കിയോ: വെള്ളി നേടിയ മീരാബായ് ചാനുവിന് സ്വർണം ലഭിക്കാൻ സാധ്യത. വനിതകളുടെ 49 കിലോ വിഭാഗത്തിൽ സ്വർണം നേടിയ ചൈനീസ് താരം ഉത്തേജകമരുന്ന് ഉപയോഗിച്ചുവെന്ന സംശയം ഉയർന്നതോടെയാണിത്. ആദ്യഘട്ട പരിശോധനയ്ക്ക് ശേഷം ചൈനീസ് താരത്തോട് ടോക്കിയോയിൽ തുടരാൻ അധികൃതർ നിർദ്ദേശിച്ചു. രണ്ടാം പരിശോധനയ്ക്ക് ശേഷം ഇക്കാര്യത്തിൽ പ്രഖ്യാപനമുണ്ടാകും.
സ്നാച്ചിൽ 87 കിലോയും ജർക്കിൽ 115 കിലോയും ഉയർത്തിയാണ് മീര വെള്ളി നേടിയത്. ഒളിമ്പിക്സ് ചരിത്രത്തിൽ ഭാരദ്വാഹനത്തിൽ മെഡൽ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതയാണ് മീര.

You might also like

Most Viewed