രാജ്യദ്രോഹ പ്രവർത്തനം നടത്തിയ രണ്ട് സൈനിക ഉദ്യോഗസ്ഥരുടെ വധശിക്ഷ നടപ്പാക്കി സൗദി

രാജ്യദ്രോഹ പ്രവർത്തനം നടത്തിയ രണ്ട് സൈനിക ഉദ്യോഗസ്ഥരുടെ വധശിക്ഷ തായിഫിൽ നടിപ്പിലാക്കിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ലഫ്. കേണൽ മാജിദ് ബിൻ മൂസ അവാദ് അൽ−ബലാവിയെയും ചീഫ് സർജന്റ് യൂസഫ് ബിൻ റെദ ഹസൻ അൽ അസൂനിയെയുമാണ് വധ ശിക്ഷയ്ക്ക് വിധേയരാക്കിയത്. സൈനിക കുറ്റകൃത്യങ്ങൾ ചെയ്തതായി തെളിയിക്കപ്പെട്ട സാഹചര്യത്തിലാണ് വധിശിക്ഷ നൽകിയതെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഇരുവരും സൈനിക രാജ്യദ്രോഹ കുറ്റം ചെയ്തതായും രാഷ്ട്രതാൽപര്യങ്ങൾ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടതായും അന്വേഷണങ്ങളിൽ വ്യക്തമായി.
പ