ഖത്തർ−ഇന്ത്യ തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന പാതകൾ വിപുലീകരിക്കാൻ ധാരണ

ഖത്തറിന്റെ ഹമദ് തുറമുഖത്തെയും ഇന്ത്യൻ തുറമുഖങ്ങളേയും തമ്മിൽ ബന്ധിപ്പിക്കുന്ന നാവിഗേഷൻ പാതകളുടെ ശൃംഖല വിപുലീകരിക്കും. ഗതാഗത മന്ത്രി ജാസിം സെയിഫ് അഹമ്മദ് അൽ സുലൈത്തിയും കേന്ദ്ര തുറമുഖ, ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാളും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച് ധാരണയായത്.
നിലവിൽ ഇന്ത്യയുടെ മുന്ദ്ര, കാണ്ട്‌ല, കൊച്ചി, തൂത്തുക്കുടി, നാവസേവ, ഹരിസ എന്നീ 6 തുറമുഖങ്ങളുമായാണ് ഹമദ് തുറമുഖത്തെ ബന്ധിപ്പിച്ചിരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സമുദ്ര വ്യാപാരത്തിന് കരുത്തേകുന്നതാണ് കപ്പൽ പാതകൾ.
വാണിജ്യ തുറമുഖ മേഖലകളിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും സമുദ്ര നാവിഗേഷൻ സേവനങ്ങളിലുള്ള സാമ്പത്തിക പങ്കാളിത്തം വർധിപ്പിക്കുന്നതു സംബന്ധിച്ച മാർഗങ്ങളും ഇരുവരും ചർച്ച ചെയ്തു. കൂടിക്കാഴ്ചയിൽ ഇന്ത്യയിലെ ഖത്തർ എംബസി ചാർജ് ഡി അഫയേഴ്‌സ് അലി ബിൻ മുഹമ്മദ് അൽ ബാദിയും പങ്കെടുത്തു.
ിുപിപി