ഖത്തറിൽ ഇ−ബൈക്കിന് ഡിസംബർ 25 വരെ നിയന്ത്രണം


ഇ−സ്‌കൂട്ടർ, ഇ−ബൈക്ക് കമ്പനികൾ സർവീസ് നടത്തുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി ഖത്തർ. ഡിസംബർ 25 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. ഇത്തരത്തിൽ സർവ്വീസ് നടത്താൻ ഗതാഗത മന്ത്രാലയത്തിൽ നിന്ന് നോ− ഒബ്ജക്ഷൻ കത്ത് വാങ്ങിയിരിക്കണമെന്നാണ് നിർദ്ദേശം.

ഡിസംബർ 25വരെ ദോഹ കോർണിഷിലും ലോകകപ്പ് സ്റ്റേഡിയങ്ങളുടെ പരിസരത്തും ഇ−സ്‌കൂട്ടറുകൾക്കും ബൈക്കുകൾക്കും പ്രവേശനമില്ല. ഏതൊക്കെ മേഖലകളിലാണ് സർവ്വീസ് നടത്തുന്നതെന്ന് വ്യക്തമാക്കണമെന്നും ഗതാഗത മന്ത്രാലയം വ്യക്തമാക്കി. ഇ−സ്‌കൂട്ടറുകളും ഇ−ബൈക്കുകളും വാടകയ്ക്ക് നൽകുന്ന എല്ലാ കമ്പനികളും മന്ത്രാലയത്തിന്റെ ടെക്നിക്കൽ കാര്യ വകുപ്പിൽ നിന്ന് നോ−ഒബ്ജക്ഷൻ കത്ത് വാങ്ങണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed