ഭോജ്പുരി നടി അകാൻക്ഷ ദുബെ മരിച്ച നിലയിൽ

ഭോജ്പുരി നടി അകാൻക്ഷ ദുബെ (25) ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ. ഉത്തർപ്രദേശിലെ വാരണാസിയിലെ ഹോട്ടൽ മുറിയിലാണ് അകാൻക്ഷയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പുതിയ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് വാരണാസിയിലായിരുന്നു നടി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മരണത്തിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ്, അകാൻക്ഷ തൻറെ ഇൻസ്റ്റാഗ്രാം പേജിൽ നൃത്തം ചെയ്യുന്ന വീഡിയോ പങ്കിട്ടിരുന്നു. കണ്ണാടിക്ക് മുന്നിൽ നിന്നാണ് വീഡിയോ ചിത്രീകരിച്ചത്. ജനപ്രിയ ഭോജ്പുരി നടൻ പവൻ സിങ്ങിനൊപ്പമുള്ള തൻറെ പുതിയ ചിത്രത്തിൻറെ വിശദാംശങ്ങൾ ശനിയാഴ്ച അവർ സോഷ്യൽ മീഡിയയിൽ പങ്കിട്ടിരുന്നു.
മിർസാപൂരിലെ വിന്ധ്യാചൽ സ്വദേശിയാണ് അകാൻക്ഷ. മേരി ജങ് മേരി ഫൈസ്ല എന്ന ചിത്രത്തിലൂടെയാണ് അവർ ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ചത്. നേരത്തെ ഭോജ്പുരി നടൻ സമർ സിങ്ങും നടിയും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. കഴിഞ്ഞ മാസം 14 ന് സമറിന് വാലൻറൈൻസ് ഡേ ആശംസകൾ നേർന്നുകൊണ്ട് അകാൻ സമറിനൊപ്പമുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു.
nvhgchgchg