യുപിയിൽ ദേശീയ ഗാനം ആലപിക്കുമ്പോൾ നൃത്തം ചെയ്ത മൂന്ന് യുവാക്കൾ പിടിയിൽ


ഉത്തർപ്രദേശിലെ  ഈദ്ഗാഹ് പ്രദേശത്ത് ദേശീയ ഗാനത്തെ അപമാനിച്ചതിന് മൂന്ന് യുവാക്കൾക്കെതിരെ കേസ്. ദേശീയ ഗാനം ആലപിക്കുമ്പോൾ മൂന്ന് യുവാക്കൾ നൃത്തം ചെയ്യുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കേസെന്ന് പൊലീസ് പറഞ്ഞു. അന്വേഷണത്തിൽ വിഡിയോയിലുള്ള രണ്ട് പേരെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. അദ്നാൻ, റൂഹൽ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. മൂന്ന് പേർക്കെതിരെയും കേസെടുത്തിട്ടുണ്ടെന്നും രണ്ടുപേരെ കസ്റ്റഡിയിലെടുത്തതായും പൊലീസ് അറിയിച്ചു.

29 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയിൽ, കറുത്ത ജാക്കറ്റ് ധരിച്ച യുവാവ് സല്യൂട്ട് അർപ്പിക്കുന്നതും തുടർന്ന് നൃത്തം ചെയ്യുന്നതും ഇത് കണ്ട് സുഹൃത്തുക്കൾ ചിരിക്കുന്നതും കാണാം. 

article-image

u

You might also like

  • Straight Forward

Most Viewed