ആർ‍. വെങ്കടരമണി പുതിയ അറ്റോർ‍ണി ജനറൽ


മുതിർ‍ന്ന അഭിഭാഷകന്‍ ആർ‍. വെങ്കടരമണിയെ പുതിയ അറ്റോർ‍ണി ജനറലായി കേന്ദ്രസർ‍ക്കാർ‍ നിയമിച്ചു. മൂന്ന് വർ‍ഷത്തേക്കാണ് നിയമനം. ലോ കമ്മീഷൻ ഓഫ് ഇന്ത്യയിൽ‍ അംഗമായി വെങ്കടരമണി പ്രവർ‍ത്തിച്ചിട്ടുണ്ട്.  നിലവിലെ അറ്റോർ‍ണി ജനറൽ‍ കെ.കെ വേണുഗോപാലിന്‍റെ കാലാവധി സപ്റ്റംബർ 30ന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ നിയമനം.

കെ.കെ വേണുഗോപാലിനു പകരമായി മുകുൾ‍ റോത്തഗിയെ പരിഗണിച്ചിരുന്നെങ്കിലും അദ്ദേഹം പിന്മാറിയ സാഹചര്യത്തിലാണ് ആർ‍. വെങ്കടരമണിയെ പരമോന്നത നിയമ ഉദ്യോഗസ്ഥപദവിയിലേക്ക് കേന്ദ്രസർ‍ക്കാർ‍ നിയമിച്ചത്.

article-image

bl

You might also like

  • KIMS BAHRAIN
  • KIMS BAHRAIN
  • Al Hilal Hospital

Most Viewed