കുവൈറ്റിൽ പ്രവാസികൾക്ക് ഫാമിലി വിസകൾ അനുവദിച്ചു തുടങ്ങി


കുവൈറ്റിൽ പ്രവാസികൾക്ക് ഫാമിലി വിസകൾ അനുവദിച്ചു തുടങ്ങി. കോവിഡ്  പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷമായി നിർത്തിവച്ചിരുന്ന കുടുംബ വിസകളാണ് രാജ്യം  മഹാമാരിയെ അതിജീവിച്ചതോടെ വീണ്ടും അനുവദിച്ചത്. രാജ്യത്ത് കോവിഡ് സംബന്ധമായി ഏർപ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും ഈ മാസം ആദ്യം മുതൽ  തന്നെ പിൻവലിച്ചിരുന്നു. ഇതോടെ പ്രവാസികൾക്ക് ഫാമിലി വിസകൾ ലഭിക്കുന്നതിനായി കുവൈറ്റ്  റസിഡൻസ് അഫയേഴ്‍സ് വകുപ്പിനെ സമീപിക്കാനാവും.

അതേസമയം, കുടുംബത്തെ രാജ്യത്തേക്ക് കൊണ്ടുവരുന്നതിന് നേരത്തെ നിലവിലുണ്ടായിരുന്ന ശമ്പളം  അടക്കമുള്ള നിബന്ധനകൾ പാലിക്കണം. ഇവയ്‍ക്ക് വിധേയമായിട്ടായിരിക്കും വിസ അനുവദിക്കുക.

You might also like

  • Straight Forward

Most Viewed