കോൺഗ്രസ് രാഹുലിന്റെ വിവാദ പ്രസ്താവനകൾ ന്യായീകരിക്കുകയാണ്; അനിൽ ആന്റണി


എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ രാഹുൽ ഗാന്ധിയെയും പാർട്ടിയെയും പരിഹസിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകൻ അനിൽ ആന്റണി. ഒരു വ്യക്തിയുടെ മണ്ടത്തരങ്ങളിൽ പാര്‍ട്ടി ശ്രദ്ധ കേന്ദ്രീകരിക്കരുതെന്നും, രാജ്യത്തിന്റെ പ്രശ്നങ്ങളിൽ പ്രവര്‍ത്തിക്കണമെന്നും പ്രതികരണം. പ്രസ്താവനയ്ക്ക് പിന്നാലെ അനിലിനെതിരെ യൂത്ത് കോൺഗ്രസിൽ അമർഷം പുകയുന്നു.

2019 ലോക്സഭാ തെരഞ്ഞെടുപ്പ് പ്രസംഗത്തിനിടെ, മോദി സർക്കാരിനെ വിമർശിക്കാൻ രാഹുൽ ഗാന്ധി ഉപയോഗിച്ച് വാക്കുകൾ ഉചിതമായി തോന്നിയില്ല. പിന്നീട് തൻ്റെ പ്രസ്താവന തിരുത്താനോ പറഞ്ഞതിൽ കൂടുതൽ വിശദീകരണം നൽകാനോ അദ്ദേഹം ശ്രമിച്ചതുമില്ല. ഇതിൻ്റെ അന്തിമഫലമാണ് ഇപ്പോഴത്തെ അയോഗ്യത. അടുത്തിടെയായി രാഹുൽ അനാവശ്യ പ്രസ്താവനകൾ നടത്തുന്നുണ്ടെന്നും അദ്ദേഹത്തിന് ചുറ്റുമുള്ളവർ രാഹുലിനെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പാർട്ടി ജനത്തിൽ നിന്ന് അകലുകയാണെന്നും അനിൽ തുറന്നടിച്ചു.

ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്ര്യം നേടിയെടുത്ത ചരിത്രമാണ് കോൺഗ്രസിനുള്ളത്. 75 വർഷങ്ങൾക്ക് ഇപ്പുറം പാർട്ടിയുടെ മുൻ അധ്യക്ഷൻ ലണ്ടനിലെത്തി ഇന്ത്യയിൽ ജനാധിപത്യമില്ലെന്ന് പ്രസ്താവിക്കുന്നു. കോൺഗ്രസിന്റെ യാത്ര ശരിയായ ദിശയിലേക്കാണോയെന്ന് സംശയമുണ്ട്. വരാനിരിക്കുന്ന നിർണായക സംസ്ഥാന ലോക്സഭാ തെരഞ്ഞെടുപ്പുകൾക്ക് പ്രാധാന്യം നൽകുന്നതിന് പകരം ഒരു വ്യക്തിയുടെ പ്രൊമോഷന് വേണ്ടി സമയം പാഴാക്കുന്നു. ഇതേ വ്യക്തി നടത്തിയിട്ടുള്ള വിവാദ പ്രസ്താവനകൾ ന്യായീകരിക്കുകയാണ് കോൺഗ്രസ് ചെയ്യുന്നതെന്നും അനിൽ കുറ്റപ്പെടുത്തി.

article-image

rtyrt

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed