ആളുകളെ വിലകുറച്ച് കണ്ടാൽ മെസിക്ക് പറ്റിയത് സംഭവിക്കും; തരൂരിന് പിന്തുണയുമായി കെ മുരളീധരൻ


ശശി തരൂരിനുള്ള പിന്തുണ ആവർത്തിച്ച് കെ. മുരളീധരൻ വീണ്ടും രംഗത്ത്. തരൂർ ഒരു നേതാവിനെയും വിമർശിച്ചിട്ടില്ലെന്നും ആളുകളെ വിലകുറച്ച് കണ്ടാൽ ഇന്നലെ മെസിക്ക് പറ്റിയത് സംഭവിക്കുമെന്നും മുരളീധരൻ പറഞ്ഞു. ബലൂൺ ചർച്ചകൾ അനാവശ്യമാണ്. തരൂരിന് കേരള രാഷ്ട്രീയത്തിൽ നല്ല സ്ഥാനമുണ്ട്. മലബാർ ജില്ലകളിലെ സന്ദർശനത്തിൽ യാതൊരു വിഭാഗിയതയും തരൂർ നടത്തിയിട്ടില്ല. കോഴിക്കോട്ടെ പരിപാടിയിൽ നിന്ന് യൂത്ത് കോൺഗ്രസ് പിന്മാറിയ സംഭവത്തിൽ അന്വേഷണം വേണമെന്ന് എം.കെ. രാഘവൻ എംപിക്ക് ആവശ്യപ്പെടാം. അതിൽ തീരുമാനമെടുക്കേണ്ടത് മല്ലികാർജ്ജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയുമാണ്. അത് അന്വേഷിക്കണമെന്ന ആവശ്യം തനിക്കില്ല. കാരണം, എനിക്കെല്ലാമറിയാം.

പാർട്ടിയിൽ എല്ലാവർക്കും അവരുടേതായ റോളുണ്ട്. നയതന്ത്ര രംഗത്ത് പരിചയമുള്ളവർ ഇന്ദിരാഗാന്ധി മന്ത്രിസഭയിൽ മന്ത്രിയായിട്ടുണ്ട്. അല്ലാതെ ബൂത്ത് തലം മുതൽ പ്രവർത്തിച്ച് വന്നവർ മാത്രമല്ല സ്ഥാനങ്ങളിൽ എത്തുന്നത്. അതിന് എല്ലാ കാലത്തും പ്രാധാന്യം ഉണ്ട്. ശശി തരൂർ നല്ല എംപിയാണ്. അദ്ദേഹത്തെ താനും വിമർശിച്ചിട്ടുണ്ട്. ആ കാലത്ത് പോലും അദ്ദേഹം നല്ല എംപിയായിരുന്നു. അദ്ദേഹം നല്ല എംപിയല്ല എന്ന് പറയുന്നത് എതിരാളികൾക്ക് വടികൊടുക്കുന്ന പരിപാടിയാണ്. ഒന്നര വർഷം കഴിഞ്ഞാൽ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുമെന്നും മുരളീധരൻ വ്യക്തമാക്കി.

article-image

fhgh

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed